പാലക്കുന്ന്: ചാപ്പ വളപ്പിൽ സി.ആർ. നാരായണൻ (58) നിര്യാതനായി. പാലക്കുന്ന് കഴകം ഭഗവതീ ക്ഷേത്ര മുൻ കേന്ദ്ര കമ്മിറ്റി അംഗം, കരിപ്പോടി പ്രാദേശിക സമിതി മുൻ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. പരേതനായ ചാപ്പയിൽ രാമന്റെയും ചാപ്പയിൽ കുഞ്ഞാണിയുടെയും മകനാണ്. ഭാര്യ: രോഹിണി. മക്കൾ: നിഥുൻ രാജ്, നീനു. സഹോദരങ്ങൾ: വെള്ളച്ചി, സരോജിനി, രോഹിണി, പരേതരായ നാരായണി, സി.ആർ. ബാലകൃഷ്ണൻ.