കണ്ണൂർ: തോട്ടട റിനോൾട്ട് കാർ ഷോറൂമിന് മുന്നിൽ മരം റോഡിലേക്ക് പൊട്ടി വീണു. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കൂറ്റൻ വാക മരം വീണത്. അപകടത്തിൽ ഒരു ഓട്ടോറിക്ഷയ്ക്ക് കേടുപാട് സംഭവിച്ചു. ഞായറാഴ്ചയായതിനാൽ റോഡിൽ വാഹനത്തിരക്ക് ഉണ്ടാകാത്തത് വൻദുരന്തം ഒഴിവാക്കി. കണ്ണൂർ ഫയർ ഫോഴ്സും എടക്കാട് പൊലീസും നാട്ടുകാരും ഏറെനേരം പണിപ്പെട്ടാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.