ഉദുമ: ബേക്കൽ കോട്ട മുഖ്യപ്രാണ ആഞ്ജനേയ ക്ഷേത്രത്തിലേക്കുള്ള റോഡ് ടാറിംഗിൽ കൃത്രിമം കണ്ടതിനെ തുടർന്ന് നാട്ടുകാർ തടഞ്ഞു.
ബി.ആർ.ഡി.സിയുടെ നിയന്ത്രണത്തിലുള്ള റോഡിന്റെ നിർമ്മാണ ചുമതല ഡി.ടി.പി.സിക്കാണ്. ചന്ദ്രഗിരി, കാഞ്ഞങ്ങാട് കെ.എസ്.ടി.പി റോഡിന്റെ കോട്ടക്കുന്ന് ജംഗഷനിൽ നിന്ന് ബേക്കൽ കോട്ടയിലേക്കാണ് റോഡ് വീതികൂട്ടി ടാറിംഗ് നടത്തി മോടികൂട്ടുന്നത്. 18 മീറ്റർ വീതിയിൽ നിർമ്മിക്കേണ്ട റോഡ് അളന്നു നോക്കുമ്പോൾ കേവലം 15 മീറ്റർ മാത്രമേ ഉള്ളൂ. നാട്ടുകാർ ടാറിംഗ് തടഞ്ഞതിനെത്തുടർന്ന് ഡി.ടി.പി.സി അധികൃതർ സ്ഥലത്തെത്തിയെങ്കിലും കൃത്യമായ മറുപടി നൽകാനായില്ല. തുടർന്ന് നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് പ്രവൃത്തി നിർത്തിവെച്ച് തൊഴിലാളികൾ മടങ്ങുകയായിരുന്നു. പ്രവൃത്തി സംബന്ധിച്ച് വിജിലൻസിൽ പരാതി നൽകുമെന്ന് നാട്ടുകാർ പറഞ്ഞു.