പനയാൽ: പള്ളിക്കര പഞ്ചായത്ത് മുൻ പ്രസിഡന്റും സി.പി.എം, കർഷക സംഘം നേതാവുമായിരുന്ന മുനിക്കല്ലിലെ ജെ.പി രാമചന്ദ്രൻ മാസ്റ്റർ (87) നിര്യാതനായി. പള്ളിക്കര പഞ്ചായത്തിൽ കമ്യൂണിസ്റ്റ് കർഷക പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ മുൻകാല നേതാക്കളോടൊപ്പം പ്രവർത്തിച്ചു. ദീർഘകാലം പനയാൽ എസ്.എം.എ.യു.പി സകൂൾ അധ്യാപകനായിരുന്നു. കർഷക സംഘം ജില്ലാ കമ്മിറ്റിയംഗം, ഏരിയാ പ്രസിഡന്റ്, അവിഭക്ത സി.പി.എം കാഞ്ഞങ്ങാട്, ഉദുമ ഏരിയാ കമ്മിറ്റിയംഗം, പനയാൽ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്നി നിലകളിൽ പ്രവർത്തിച്ചു.
ഭാര്യ: ജയാമ്മ. മക്കൾ: ജെ.ആർ മോഹനചന്ദ്ര (റിട്ട. പ്രധാനാധ്യാപകൻ), ബാലചന്ദ്ര, ഹരിചന്ദ്ര, സത്യചന്ദ്ര, ജയലക്ഷ്മി, സാവിത്രി ടീച്ചർ (നെല്ലിയടുക്കം), പത്മാവതി, കസ്തൂരി ഹേമലത. മരുമക്കൾ: പത്മനാഭ (നെല്ലിയടുക്കം), സുബ്രഹ്മണ്യ (മൈലാട്ടി), പത്മനാഭ (റിട്ട. സിൻഡിക്കറ്റ് ബാങ്ക് മാനേജർ), ലക്ഷ്മണ (പഞ്ചിക്കുളം), സുഭാ ലക്ഷ്മി (ബട്ടത്തൂർ), ജ്യോതി (മൈലാട്ടി), സൗമ്യ (ബട്ടത്തൂർ), ലക്ഷ്മി, പരേതനായ പ്രഭാകരൻ (പഞ്ചിക്കുളം).