മാഹി:പുതുച്ചേരിയിലെ മസ്സേജ് പാർലറിൽ നിന്നും ബ്യൂട്ടി പാർലറുകളിൽ നിന്നും മാസം തോറും മാമൂൽ കൈപ്പറ്റി വന്ന ഉരുളയാംപേട്ട് എസ്.ഐ ധനശെൽവത്തെ ആയുധപ്പടയിലേക്ക് സ്ഥലം മാറ്റി. ഇയാൾ മാമൂലിനോടൊപ്പം പത്തായിരം രൂപ ചോദിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.എസ്. പിക്കു ലഭിച്ച പരാതിയെ തുടർന്നാണ് സ്ഥലം മാറ്റം. മാഹി എസ്. ഐ ഷൺമുഖത്തെ ഉരുളയാം പേട്ട് എസ്. ഐയായി നിയമിച്ചു.
അതേ സമയം വിവിധ ബ്യൂട്ടി ,മസ്സാജ് പാർലറുകളിൽ പൊലീസ് പരിശോധന നടത്തി.ഒരു പാർലറിൽ അനാശ്യാസ പ്രവർത്തനം നടക്കുന്നതായി കണ്ടെത്തി.ഇതിനെ തുടർന്ന് ,ഉരുളയാം പേട്ടിലെ ബ്യൂട്ടി ,മസ്സാജ് പാർലറുകൾ പൂട്ടാൻ സീനിയർ എസ്.പി അപൂർവാ ഗുപ്ത ഉത്തരവിട്ടു .