നിലേശ്വരം: പൊടോത്തുരുത്തിയിലെ പി. വി. കോരൻ (68)നിര്യാതനായി. പൊടോതുരുത്തി എ.കെ.ജി. സ്മാരക കലാവേദി അവതരിപ്പിച്ച നാടകങ്ങളിലൂടെ കലാ രംഗത്ത് അറിയപ്പെടുന്ന കോരൻ ഒട്ടേറെ അമേച്വർ പ്രൊഫഷണൽ നാടകങ്ങളിൽ വേഷമിട്ടിട്ടുണ്ട്. ഏറെക്കാലം തേജസിനി പുഴയിലെ പൊടോതുരുത്തി ക്ലായിക്കോട് കടവിലെ കടത്തുകാരനായി ജോലി ചെയ്തിരുന്നു. അറിയപ്പെടുന്ന ചെമ്പല്ലിക്കൂട് വിദഗ്ധനാണ്. മറ്റ് ജില്ലകളിൽ നിന്ന് പോലും ആളുകൾ ചെമ്പല്ലി കൂട് നിർമ്മാണത്തിനായി പൊടോത്തുരുത്തിയിൽ കോരനെ തേടിയെത്താറുണ്ട്. അസുഖത്തെ തുടർന്ന് ഏറെ ചികിത്സയിലായിരുന്നു. ഭാര്യ: വി. മാധവി. മകൻ: പി. വി. ഗിരീഷ് (സിവിൽ പോലീസ് ഓഫീസർ, ചീമേനി). മരുമകൾ: ശാലിമ (കണിച്ചിറ). സഹോദരങ്ങൾ: മാധവി പള്ളിക്കര ആച്ച പൊടോതുരുത്തി, പരേതനായ അമ്പാടി.