കൂത്തുപറമ്പ് : കസ്റ്റഡിയിലെടുത്ത പ്രതിയെ പൊലീസ് സ്‌റ്റേഷനിൽ കയറി മോചിപ്പിച്ച് കൊണ്ടുപോയ കേസിൽ പ്രതികളായ ബി.ജെ.പി നേതാക്കന്മാർക്ക് കോടതി ജാമ്യം അനുവദിച്ചു.ചെറുവഞ്ചേരിയിലെ ബി.ജെ.പി പാട്യം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.സുധീർ,വൈസ് പ്രസിഡന്റ് പി.വത്സൻ,ഹിന്ദു ഐക്യവേദി നേതാവ് കെ.വിനോദൻ എന്നിവർക്കാണ് കൂത്തുപറമ്പ് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് പി.ശുഹൈബ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ഹിന്ദു ഐക്യവേദി നടത്തിയ ഹർത്താലിൽ കണ്ണവം പൊലീസ് കസ്റ്റഡിയിലെടുത്ത പ്രമോദ് എന്ന പ്രതിയെ ഇവർ ബലമായി മോചിപ്പിച്ച് കൊണ്ടുപോയെന്നാണ് കേസ്.നേരത്തെ മുൻകൂർ ജാമ്യത്തിനായി പ്രതികൾ ഹൈക്കോടതിയിൽ ഹരജി നൽകിയിരുന്നു.ഇത് തള്ളിയതിനെ തുടർന്നാണ് കൂത്തുപറമ്പ് കോടതിയിൽ കീഴടങ്ങി ജാമ്യപേക്ഷ നൽകിയത്.പ്രതികൾക്ക് വേണ്ടി അഡ്വ.കെ.രജേഷ്ഖന്ന ഹാജരായി