കാഞ്ഞങ്ങാട്: മാവുങ്കാലിൽ സഞ്ജീവനി ആശുപത്രിക്കു മുന്നിൽ സമരം ചെയ്യുന്ന ഒരു വിഭാഗം ജീവനക്കാർ ജോലി ചെയ്യുന്ന ജീവനക്കാരെ ആക്ഷേപിക്കുന്നതായി പി എർ ഒ അഭിലാഷ് ,എസ് ഗീത ,ഷൈബി ,ബിൻസി എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.നേരത്തെ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ഏതാനും പേർ നാലു മാസമായി ആശുപത്രിക്കു മുന്നിൽ പന്തലുകെട്ടി സമരത്തിലാണ്. മുഖ്യധാര രാഷ്ട്രീയ പാർട്ടികളോ ട്രേഡ് യൂണിയനുകളോ സമരത്തെ പിന്തുണയ്ക്കുന്നില്ല. ഇവർ ഉന്നയിക്കുന്ന ആവശ്യങ്ങൾ ന്യായമല്ലാത്തതു കൊണ്ടാണിതെന്ന് അവർ വ്യക്തമാക്കി.