shanimol

കാസർകോട്: ആലപ്പുഴയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്‌മാന്റെ തോൽവി സംബന്ധിച്ച് അന്വേഷിക്കാൻ കോൺഗ്രസ് മൂന്നംഗ സമിതിയെ നിയോഗിച്ചു. മുതിർന്ന കോൺഗ്രസ് നേതാവ് പ്രൊഫ. കെ.വി. തോമസ് ചെയർമാനായ സമിതിയിൽ എ.ഐ.സി.സി സെക്രട്ടറി പി.സി. വിഷ്ണുനാഥ്, കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി. കുഞ്ഞിക്കണ്ണൻ എന്നിവരാണ് അംഗങ്ങൾ.

ഇന്ന് ആലപ്പുഴയിലെത്തുന്ന സമിതി അന്വേഷണം ആരംഭിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ കാസർകോട്ട് പറഞ്ഞു. രണ്ടാഴ്ച കൊണ്ട് അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് കെ.പി.സി.സിയുടെ നിർദ്ദേശം. അപ്രതീക്ഷിതമായുണ്ടായ തോൽവിയെക്കുറിച്ച് അന്വേഷിക്കണമെന്ന കെ.പി.സി.സി ഭാരവാഹി യോഗത്തിലുണ്ടായ പൊതുവികാരത്തിന്റെ അടിസ്ഥാനത്തിലാണ് സമിതിയെ നിയോഗിച്ചത്. റിപ്പോർട്ട് ലഭിച്ച ശേഷം വീഴ്ചകളുണ്ടെങ്കിൽ പരിഹരിക്കും. ആലപ്പുഴയിൽ സമുദായ സംഘടനകളുടെ വോട്ട് യു.ഡി.എഫിന് അനുകൂലമായാണ് ലഭിച്ചതെന്നും മുല്ലപ്പള്ളി പറഞ്ഞു.