ഇരിട്ടി: മണ്ണിന്റെ ജൈവഘടന നിലനിർത്തുന്നതിന് ഒരേക്കർ കൃഷി സ്ഥലത്ത് അഞ്ചു കിന്റൽ ജൈവവളം 75 ശതമാനം സബ്‌സിഡി നിരക്കിൽ അനുവദിക്കണമെന്നതടക്കമുള്ള വിവിധ ആവശ്യങ്ങളുന്നയിച്ച് ഇരിട്ടി താലൂക്കിലെ നാളികേരള ഫെഡറേഷനുകളുടെ നേതൃത്വത്തിൽ കേരകർഷകർ കൃഷിഭവനുകൾക്ക് മുന്നിൽ ധർണ നടത്തി.
തെങ്ങ് ഒന്നിന് 300 ഗ്രാം ബോറോണും 500 ഗ്രാം മഗ്‌നീഷ്യവും അനുവദിക്കുക, ഒരേക്കർ കൃഷിസ്ഥലത്തിൽ 100 കിലോ നീറ്റുകക്ക (കാൽസ്യം) അനുവദിക്കുക, പ്രത്യേക പരിഗണന ഇല്ലാതെ ഓരോ കർഷകനും 10000 രൂപ വീതം പ്രതിമാസം പെൻഷൻ അനുവദിക്കുക, കുമിൾ രോഗം മൂലം കൂമ്പ് ചീഞ്ഞുനശിച്ച ഓരോ തെങ്ങും മുറിച്ചു മാറ്റി പുനർകൃഷി ചെയ്യുന്നതിന് തെങ്ങൊന്നിന് 1000 രൂപ വീതം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും കർഷകർ ഉന്നയിച്ചു.
കൊട്ടിയൂരിൽ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ശ്രീധരൻ ഉദ്ഘാടനം ചെയ്തു. സുരക്ഷ നാളികേര ഉല്പാദക സംഘം പ്രസിഡന്റ് എൻ.ജെ.ജോസഫ് അദ്ധ്യക്ഷത വഹിച്ചു. കണിച്ചാറിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്റ്റാനി എടത്താഴെ ഉദ്ഘാടനം ചെയ്തു. കേരശ്രീ നാളികേര ഉല്പാദക സംഘം പ്രസിഡന്റ് ശ്രീകുമാർ കൂടത്തിൽ അധ്യക്ഷത വഹിച്ചു. കേളകത്ത് ബ്ലോക്ക് പഞ്ചായത്ത് അംഗം വർഗീസ് ജോസ് ഉദ്ഘാടനം ചെയ്തു. വിർജിൻവാലി ഫെഡറേഷൻ പ്രസിഡന്റ് തോമസ് കല്ലൂകുളങ്ങര അധ്യക്ഷത വഹിച്ചുപേരാവൂരിൽ ജില്ലാ പഞ്ചായത്ത് അംഗം സണ്ണി മേച്ചേരി ഉദ്ഘാടനം ചെയ്തു. വി.പി.ഫ്രാൻസീസ് അധ്യക്ഷത വഹിച്ചു. ആറളത്ത് പഞ്ചായത്ത് പ്രസിഡന്റ് ഷിജി നടുപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. കല്പവൃക്ഷ ഫെഡറേഷൻ പ്രസിഡന്റ് പി.സി.സ്‌കറിയ അധ്യക്ഷത വഹിച്ചു. അയ്യൻകുന്നിൽ പഞ്ചായത്ത് പ്രസിഡന്റ് ഷീജ സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. .കീഴൂർചാവശേരിയിൽ ജില്ലാ പഞ്ചായത്ത് അംഗം തോമസ് വർഗീസ് ഉദ്ഘാടനം ചെയ്തു. പി.വി.രാഘവൻ അധ്യക്ഷത വഹിച്ചു.വള്ളിത്തോട് നാളികേര ഉല്പാദക ഫെഡേഷന്റെ നേതൃത്വത്തിൽ പായം കൃഷിഭവന് മുൻപിൽ നടത്തിയ കർഷക ധർണ ഫെഡറേഷൻ പ്രസിഡന്റ് ജേക്കബ് വട്ടപ്പാറ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സെബാസ്റ്റ്യൻ തുണ്ടത്തിൽ അധ്യക്ഷത വഹിച്ചു.
( പടം കർഷക അവഗണനക്കെതിരെ വള്ളിത്തോട് നാളികേര ഉല്പാദക ഫെഡറേഷന്റെ നേതൃത്വത്തിൽ പായം കൃഷിഭവന് മുന്നിൽ നടത്തിയ ധർണ.)