sherin-with-ashitha

അഞ്ചരക്കണ്ടി (കണ്ണൂർ) : അരുണാചൽ പ്രദേശിൽ വ്യോമസേനയുടെ എ.എൻ 32 വിമാനം കാണാതായെന്ന വാർത്തയെത്തിയതോടെ അത് സത്യമാകരുതെന്നായിരുന്നു അഞ്ചരക്കണ്ടി കുഴിമ്പാലോട് ഗ്രാമത്തിന്റെ പ്രാർത്ഥന. എന്നാൽ വിമാനത്തിലുണ്ടായിരുന്ന കുഴിമ്പാലോട് സ്വദേശി

എ​ൻ.​കെ. ഷെ​റിനടക്കം 13 പേരും മരിച്ചെന്ന് വ്യോമസേന സ്ഥിരീകരിച്ചതോടെ ഗ്രാമം കണ്ണീർക്കടലായി.

ഷെറിനും വി​മാ​ന​ത്തി​ലുണ്ടായിരുന്നതായി നാ​ലു​ദി​വ​സം മു​മ്പാ​ണ് വ്യോ​മ​സേ​ന അധികൃതർ വീട്ടുകാരെ അ​റി​യി​ച്ച​ത്. തുടർന്ന് വി​വ​ര​ങ്ങൾക്കായി ബന്ധുക്കൾ വ്യോ​മ​സേ​ന​യു​ടെ തി​രു​വ​ന​ന്ത​പു​ര​ത്തെ ഓ​ഫീ​സുമായും ജ​ന​പ്ര​തി​നി​ധി​ക​ളു​മാ​യും സു​ഹൃ​ത്തു​ക്ക​ളു​മാ​യും ബ​ന്ധ​പ്പെ​ട്ടിരുന്നു.

ഏഴു വ​ർ​ഷം മു​മ്പാ​ണ് ഷെറിൻ വ്യോ​മ​സേ​ന​യി​ൽ ചേ​ർ​ന്ന​ത്. 2017 മേ​യ് മു​ത​ൽ അ​രു​ണാ​ച​ലി​ലെ മേചു​ക വ്യോ​മ​ത്താ​വ​ള​ത്തി​ലാ​ണു ജോ​ലി. ക​ഴി​ഞ്ഞ ആഗസ്റ്റി​ൽ ​വി​വാ​ഹിതനായ ഷെറിൻ മാ​ർ​ച്ചി​ൽ അ​വ​ധി​ക്കു നാ​ട്ടി​ൽ വ​ന്ന ശേഷം ഒ​രു മാ​സം മുമ്പാ​ണ് തി​രി​ച്ചു​പോ​യ​ത്.