തലശ്ശേരി: വ്യക്തിസ്വാതന്ത്ര്യത്തെ അപമാനിക്കുന്നതല്ല ആവിഷ്‌കാര സ്വാതന്ത്ര്യമെന്ന് നിയുക്ത വടകര എം.പി കെ.മുരളീധരൻ പറഞ്ഞു.. അക്രമ രാഷ്ടിയത്തിനെതിരെ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തലശ്ശേരി പഴയ ബസ് സ്റ്റാൻഡിൽ ഡി.സി.സി.പ്രസിഡന്റ് സതീശൻ പാച്ചേനി ആരംഭിച്ച ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പട്ടിയുടെ വാൽ പന്തീരാണ്ടുകാലം കുഴലിൽ ഇട്ട് വച്ചാലും നിവരില്ലെന്നത് പോലെയാണ് മാർക്‌സിസ്റ്റ് പാർട്ടിയുടെ പ്രവർത്തന രീതി. അക്രമം ഇല്ലെങ്കിൽ മാർക്‌സിസ്റ്റ് പാർട്ടി തന്നെ ഉണ്ടാവില്ല.' കാട്ടുകോഴിക്ക് ശനിയും സംക്രാന്തിയുമില്ല എന്ന് പറയും പോലെയാണ് സി.പി.എമ്മിന്റെ നിലപാട്.തല മുതൽ വാല് വരെ അസഹിഷ്ണത കൂടെ കൊണ്ടു നടക്കുന്ന മാർക്‌സിസ്റ്റ് പാർട്ടിയെ ജനാധിപത്യ പാർട്ടിയെന്ന് വിളിക്കാനാവില്ലെന്നും മുരളീധരൻ പറഞ്ഞു. സജി വ് മാറോളി അദ്ധ്യക്ഷത വഹിച്ചു. ഉപവാസ സമരം വൈകിട്ട് അവസാനിച്ചു.സമാപനസമ്മേളനം നിയുക്ത കണ്ണൂർ എം.പി.കെ.സുധാകരൻ ഉദ്ഘാടനം ചെയ്തു.