പ്രായോഗിക പരീക്ഷ
രണ്ടാം സെമസ്റ്റർ എം.സി.എ ഡിഗ്രി (റഗുലർ സപ്ലിമെന്ററി ജൂലായ് 2019) പ്രായോഗിക പരീക്ഷ 19 ന് ചാല ചിന്മയ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി, പാലയാട് ഐ.ടി എഡ്യൂക്കേഷൻ സെന്റർ എന്നീ കേന്ദ്രങ്ങളിൽ 26 ന് അങ്ങാടിക്കടവ് ഡോൺ ബോസ്‌കോ കോളേജിൽ വച്ചും നടത്തും. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ അതത് കോളേജുമായി ബന്ധപ്പെടുക.
പരീക്ഷകളുടെ മൂല്യനിർണയം
കണ്ണൂർ സർവകലാശാലയുടെ ഒന്നും രണ്ടും വർഷ വിദൂര വിദ്യാഭ്യാസ പരീക്ഷകളുടെ ഹോം വാലുവേഷന് നൽകിയ ഉത്തരക്കടലാസുകൾ മൂല്യനിർണയത്തിനുശേഷം സർവകലാശാലയുടെ താവക്കര കാമ്പസിലെ ഹെർമൻ ഗുണ്ടർട് സെൻട്രൽ ലൈബ്രറിയിൽ പ്രത്യേകം സജ്ജമാക്കിയ കൗണ്ടറുകളിൽ 22 വരെ സ്വീകരിക്കും.
ടൈംടേബിൾ
രണ്ടും ഒന്നും വർഷ വിദൂര വിദ്യാഭ്യാസ ബിരുദാനന്തര ബിരുദ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. രണ്ടാം വർഷ പരീക്ഷകൾ 24 നും ഒന്നാം വർഷ പരീക്ഷകൾ ജൂലായ് 15 നും ആരംഭിക്കും.
19 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ എം.എസ്‌സി. ഫിസിക്‌സ് (മേഴ്‌സി ചാൻസ് സപ്ലിമെന്ററി മാർച്ച് 2018) പരീക്ഷകളുടെ പുതുക്കിയ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.
ഹാൾടിക്കറ്റ്
21നു തുടങ്ങുന്ന നാലാം സെമസ്റ്റർ എം.ബി.എ (2017 അഡ്മിഷൻ റഗുലർ / സപ്ലിമെന്ററി) ജൂലായ് 2019 പരീക്ഷയുടെ ഹാൾടിക്കറ്റ് വെബ്‌സൈറ്റിൽ. കാസർകോട് സീതാംഗോളിയിലുള്ള മാലിക്ദിനാർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മന്റ് സ്റ്റഡീസിലെ മുഴുവൻ റഗുലർ/സപ്ലിമെന്ററി വിദ്യാർത്ഥികളുടെയും പരീക്ഷാകേന്ദ്രം കണ്ണൂർ സർവകലാശാലയുടെ നീലേശ്വരം കാമ്പസിലുള്ള എം.ബി.എ പഠനവകുപ്പ് ആയിരിക്കും.