പയ്യന്നൂർ: പരേതരായ ഗണിത ജ്യോതിഷ ചക്രവർത്തി വി.പി.കെ. പൊതുവാളിന്റെയും സി.പി. ലക്ഷ്മി അമ്മയുടെയും മകൻ ജ്യോതിസദനത്തിലെ സി.പി. ജയരാമൻ (70) നിര്യാതനായി. റിട്ട: ബി.എസ്.എഫ്.
ഓഫീസറായിരുന്നു.ബി.എസ്.എഫ്. എക്സ് സർവീസ്മെൻ കണ്ണൂർ ജില്ലാ പ്രസിഡന്റായും ചുവാട്ട നാഗസ്ഥാനം പ്രസിഡന്റായും പ്രവർത്തിച്ചു വരികയായിരുന്നു. അന്നൂർ ചുവാട്ട പണയക്കാട് ഭഗവതി ക്ഷേത്രം, കരയിൽ മുണ്ടിക്കാൽ മടയിൽ ചാമുണ്ടി ക്ഷേത്രം എന്നിവയുടെ മുൻ പ്രസിഡന്റാണ്.
ഭാര്യ: വി.പി. തങ്കമണി. മക്കൾ: വീണ, പരേതനായ വിവേക്. മരുമകൻ: കെ.പി. പ്രദീപൻ (ഡോക്യുമെന്റ് റൈറ്റർ, പയ്യന്നൂർ). സഹോദരങ്ങൾ: ബാലാമണി, മനോരമ, സദനം നാരായണൻ (ജ്യോത്സ്യർ), രത്നവല്ലി, അർജുനൻ (വിജയ ബാങ്ക്), ജഗദീശൻ (ജ്യോത്സ്യർ), വത്സല, പത്മ, ദിലീപൻ. ( ഫാർമസിസ്റ്റ്, പയ്യന്നൂർ കോ ഓപ്പ്:
സ്റ്റോർ), വിനീതൻ (എൻജിനീയർ). സംസ്കാരം ഇന്നുരാവിലെ 9 ന് മൂരിക്കൊവ്വൽ ശാന്തി സ്ഥലയിൽ.