കണ്ണുകൾക്ക് വളരെയധികം പ്രാധാന്യം നല്കുന്നുണ്ട്. എന്നാൽ കണ്ണുകളുടെ ആരോഗ്യം നിലനിർത്താൻ ഒരു മുൻകരുതലും പൊതുവെ സ്വീകരിക്കാറില്ല. ഇതിനാൽ പ്രായം കൂടുന്തോറും കാഴ്ചയിൽ മങ്ങലുണ്ടാവുന്നു. കാഴ്ച ശക്തി വർദ്ധിപ്പിക്കുന്നതിനും കണ്ണിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിനും നേത്രവ്യായാമങ്ങൾക്ക് വലിയ പങ്കുണ്ടെന്ന് അറിയാമോ? സ്വസ്ഥമായി ഇരുന്നുകൊണ്ട് നേത്രവ്യായാമം പരിശീലിക്കാം.
ഇതുമാത്രമല്ല, ശ്രദ്ധിക്കേണ്ട ഒട്ടേറെ കാര്യങ്ങൾ വേറെയുമുണ്ട്. പ്രമേഹം, രക്താതിസമ്മർദ്ദം തുടങ്ങിയ വ വരാതിരിക്കാൻ സൂക്ഷിക്കുകയാണ് ഇതിൽ പ്രധാനം. പുകവലി, മദ്യപാനം തുടങ്ങിയ ദുശീലങ്ങളിൽ നിന്ന് മാറിനിൽക്കുകയാണ് കണ്ണുകളുടെ ആരോഗ്യത്തിന് വേണ്ട മറ്റൊരു തീരുമാനം.
ഉറക്കത്തിന്റെ കാര്യത്തിലും ശ്രദ്ധവേണം. ആറു മുതൽ എട്ട് വരെ മണിക്കൂർ ഉറങ്ങുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്. ജോലി ചെയ്യുമ്പോൾ ശ്രദ്ധിക്കാനും ചില കാര്യങ്ങളുണ്ട്. തീക്ഷ്ണമായ പ്രകാശത്തിൽ ജോലി ചെയ്യേണ്ട അവസരത്തിൽ അനുയോജ്യമായ ഗ്ലാസുകൾ ഉപയോഗിക്കണം. കൂടുതൽ നേരം കമ്പ്യൂട്ടർ, മൊബൈൽ ഫോൺ ഉപയോഗിക്കുന്നുണ്ടെങ്കിൽ ഇടയ്ക്കിടയ്ക്ക് കണ്ണുകളടച്ച് വിശ്രമം നൽകുക. കമ്പ്യൂട്ടറോ, ടി.വിയോ കണുമ്പോൾ മുറിയിൽ ആവശ്യത്തിന് പ്രകാശമുണ്ടെന്ന് ഉറപ്പുവരുത്തുക. ആവശ്യമായ അകലവും പാലിക്കണം.
ഓടുന്ന വാഹനത്തിൽ ഇരുന്നും അരണ്ടവെളിച്ചത്തിലും വായന അരുത്. പച്ചവെള്ളത്തിൽ മൂന്നോ, നാലോ തവണ കണ്ണുകൾ കഴുകുന്നത് കണ്ണുകളുടെ ക്ഷീണം കുറയ്ക്കുകയും പൊടിപടലങ്ങളിൽ നിന്ന് രക്ഷനല്കുകയും ചെയ്യും. മാനസികാരോഗ്യം കണ്ണുകളുടെ ആരോഗ്യത്തിൽ പ്രധാന പങ്കുവഹിക്കുന്നതായി ചില പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
ഡോ. ത്രിജിൽ കൃഷ്ണൻ ഇ.എം
അസി.പ്രൊഫസർ
പി.എൻ.എൻ.എം ആയുർവേദ മെഡിക്കൽ കോളേജ്
ചെറുതുരുത്തി, തൃശൂർ