കാസർകോട്: രാഷ്ട്രീയ സ്വയംസേവക സംഘം കാസർകോട് നഗർ ഗ്രാമാന്തര താലൂക്ക് സംഘചാലക്ദിനേശ് മഠപ്പുര (66) നിര്യാതനായി. ബി.ഇ.എം സ്കൂളിലെ റിട്ട. ക്ലർക്കായിരുന്നു. കാസർകോട് ടി.ബി റോഡിലെ മഠപ്പുര വീട്ടിലെ പരേതരായ കണ്ടൻകോരൻ മാസ്റ്ററുടെയും കാർത്യായനിയുടെയും മകനാണ്. ഭാര്യ: ശാരദ. മക്കൾ: ശശാങ്കൻ (കാസർകോട് ടൗൺ കോ ഓപ്പറേറ്റീവ് ബാങ്ക്), ദീപിക. മരുമകൻ: അശ്വത് (എസ്.പി ഓഫീസ് കാസർകോട്). സഹോദരങ്ങൾ: പ്രേമ, വത്സല, സത്യവതി, ശശികല, രാജഗോപാൽ, ജഗദീഷ്, രവീന്ദ്രൻ, സതീശൻ. സംസ്കാരം ഇന്നുരാവിലെ 9.30 ന്.