തലശ്ശേരി: മദ്രസ്സയിലേക്കുള്ള പോകുന്നതിനിടയിൽ തെരുവുനായകളുടെ കടിയേറ്റ് മുന്നിൽ പെട്ട ഒമ്പതുകാരിക്ക് സാരമായി പരിക്ക് .കതിരൂർ പുല്ല്യോട് സി.എച്ച്.നഗർ നിബ്രാസിലെ ഫൈസൽ ഷബാന ദമ്പതികളുടെ മകൾ ഗവ. എൽ. പി സ്‌കൂൾ പുല്ല്യോട് നാലാം ക്ലാസ് വിദ്യാർത്ഥിനി അമീനയെയാണ് പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.

ഇന്നലെ രാവിലെ ഏഴ് മണിക്ക് മദ്രസക്കുള്ള യാത്രയ്ക്കിടെ വീട്ടിനടുത്തുള്ള ഇടവഴിയിൽ
എട്ടോളം നായകൾ ചേർന്നാക്രമിക്കുകയായിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ടെത്തിയ അയൽവാസിയാണ് നായ്ക്കളിൽ നിന്ന് രക്ഷപ്പെടുത്തിയത് .ഈ ഭാഗത്ത് തെരുവുനായകളുടെ വിളയാട്ടമാണെന്ന് പരിസരവാസികൾ പറഞ്ഞു.,​