കണ്ണൂർ: പുതുതായി ആരംഭിച്ച് കണ്ണൂരിൽ എത്തിച്ചേർന്ന മംഗളൂരു-താമ്പരം സ്‌പെഷ്യൽ ട്രെയിനിന് നോർത്ത് മലബാർ റെയിൽവേ പാസഞ്ചേർസ് കോഓർഡിനേഷന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി.ട്രെയിനിൽ മാല ചാർത്തിയും ലോക്കോ പൈലറ്റിന് പൂക്കളും മധുര പലഹാരങ്ങളും നൽകി സ്വീകരിച്ചു.കോഓർഡിനേഷൻ ചെയർമാൻ അഡ്വ.റഷീദ് കവ്വായി ,കോ ഓർഡിനേറ്റർ ദിനു മൊട്ടമ്മൽ, പി.വി.ദാമോദരൻ നമ്പ്യാർ, കെ.പി.രാമകൃഷ്ണൻ, കെ.ജയകുമാർ, രമേശൻ പനിച്ചിയിൽ, ആർട്ടിസ്റ്റ് ശശികല,പ്രകാശൻ കണ്ണാടി വെളിച്ചം, മനോജ് കൊറ്റാളി, ജലീൽ ആഡൂർ ,ജി.ബാബു, മായൻ വേങ്ങാട്, കെ പി .അബ്ദുൾ അസീസ് തുടങ്ങിയവർ നേതൃത്വം നൽകി.
4.35ന് കണ്ണൂരിൽ എത്തിച്ചേരേണ്ട ട്രെയിൻ ഒരു മണിക്കൂറിലധികം വൈകി 6.15നാണ് എത്തിയത്.കാസർകോടിനും കോഴിക്കോടിനും ഇടയിൽ ട്രെയിനിന് കൂടുതൽ സ്റ്റോപ്പുകൾ അനുവദിച്ച് പ്രതിദിനം ആക്കണമെന്നും യാത്രക്കാർ ആവശ്യപ്പെട്ടു.
പടം :മംഗളൂരുതാമ്പരം സ്‌പെഷ്യൽ ട്രെയിനിന് നോർത്ത് മലബാർ റെയിൽവേ പാസഞ്ചേർസ് കോഓർഡിനേഷൻ നേതൃത്വത്തിൽ യാത്രക്കാർ കണ്ണൂരിൽ സ്വീകരണം നൽകുന്നു.