വെള്ളരിക്കുണ്ട്: കുന്നുംകൈ ഗവ. എൽ പി സ്കൂൾ റിട്ട. അധ്യാപകൻ എ. കെ. മാത്യു (78) നിര്യാതനായി. കോട്ടയം പാമ്പാടി ഐക്കരമറ്റം കുടുംബാംഗമാണ്. സാമൂഹിക സാംസ്കാരിക അധ്യാത്മിയ രംഗത്ത് നിറ സാന്നിധ്യമായിരുന്നു. മികച്ച പൊതു പ്രവൃത്തകനുള്ള രാഷ്ട്രപതിയുടെ പുരസ്ക്കാരം അടക്കം നിരവധി ബഹുമതിൽ ലഭിച്ചിട്ടുണ്ട്. ചുണ്ടത്തു പൊയിൽ, പൊതാവൂർ, മുക്കം, കൂനി എന്നി ഗവ. സ്കൂളുകളിൽ അധ്യാപകനായിരുന്നിട്ടുണ്ട്. ഭാര്യ എ. ടി. മറിയാമ്മ (റിട്ട. പ്രധാന അധ്യാപക എ. യു. പി. സ്കൂൾ പ്ലാച്ചിക്കര). മക്കൾ: സൂസൻ മാത്യു (ഗവ. എച്ച്. എസ്. എസ്. വെട്ടിക്കവല), ലിസ്സാ മാത്യു(സെന്റ് സ്റ്റീഫൻസ് എച്ച്.എസ്.എസ്. പത്തനാപുരം), കമറിനാ മാത്യു (അയർലന്റ്), ഷിബു. എം കുര്യാക്കോസ് (സിയേഴ്സ് ബാംഗ്ലൂർ). മരുമക്കൾ: കോശി ഉമ്മൻ (എം. ജി. ഡി. എച്ച്.എസ്. കുണ്ടറ), കോശി മാത്യു (ബിസിനസ്), സാജു ചാക്കോ (അയർലണ്ട്), ഷീല കെ. ജി. (എൻ. ടി. ടി. ഡാറ്റാ ബാംഗ്ലൂർ). സംസ്കാരം വ്യാഴ്ച 1 മണിക്ക് മാങ്ങോട് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.