കാഞ്ഞങ്ങാട് : പരേതനായ രാമൻ ജ്യോത്സ്യരുടെയും കാരിച്ചിയമ്മയുടെയും മകൻ വെള്ളിക്കോത്ത് വെള്ളൂർ വയലിലെ കെ. കൃഷ്ണൻ (66) നിര്യാതനായി. ഭാര്യ: ലത ബിരിക്കുളം. മക്കൾ: കെ.ധന്യ, കെ.ധനേഷ് ജ്യോത്സ്യർ. മരുമക്കൾ: പ്രമോദ് ഒമാൻ, രമ്യ ഉദുമ. സഹോദരങ്ങൾ: കെ.നാരായണൻ (ഗണേഷ് പ്രസ്, പുതിയകോട്ട), രാമകൃഷ്ണൻ നാരായണി, പത്മനാഭൻ, ഭാർഗവി, ജയന്തി, നളിനാക്ഷൻ (ഡ്രൈവർ, കളക്ടറേറ്റ്), പരേതനായ മോഹനൻ.