മട്ടന്നൂർ:കണ്ണൂർ അന്താരാഷ്ട്ര വിമാനത്താളത്തിൽ ആന്റി ഹൈജാക്കിംഗ് മോക്ക് ഡ്രിൽ നടത്തി. വിമാനം തട്ടിക്കൊണ്ടുപോകുന്നതോ നിയന്ത്രണം ഏറ്റെടുക്കുന്നതോ ആയ സാഹചര്യങ്ങളിൽ കൈക്കെള്ളേണ്ട നടപടികൾ പരിശീലിക്കുന്നതിനാണിത്. ഏതെങ്കിലും വിമാനം തട്ടിയെടുത്തു കണ്ണൂരിലിറക്കുകയോ കണ്ണൂരിൽ നിന്നും പുറപ്പെടുന്ന വിമാനത്തിന്റെ നിയന്ത്രണം ആരെങ്കിലും ബലം പ്രയോഗിച്ചു കൈവശപ്പെടുത്തുകയോ ചെയ്താൽ അതിനെ കർശനമായി നേരിടാൻ ഉള്ള പരിശീലനമായിരുന്നു ഇത്.
മോക്ക് ഡ്രില്ലിന് ശേഷം ഡ്രില്ലിനെക്കുറിച്ചു അവലോകന യോഗം നടത്തുകയും വിശദമായി എയ്‌റോഡ്രോം കമ്മിറ്റിയും സപ്പോർട്ടിംഗ് കമ്മിറ്റി അംഗങ്ങളും മറ്റു പ്രധാന ഉദ്യോഗസ്ഥരും ചേർന്ന് കൂടുതൽ ജാഗ്രത വേണ്ട കാര്യങ്ങളിൽ കാര്യക്ഷമത വർദ്ധിപ്പിക്കാൻ മാർഗ്ഗ നിർദേശങ്ങൾ നൽകുകയും ചെയ്തു.
തലശേരി സബ് കളക്ടർ കെ.ആസിഫ് , ഇരിട്ടി ഡിവൈ.എസ്. പി സാജു എബ്രഹാം , സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ. എസ്. പി സജേഷ് വാഴപ്പള്ളിൽ ,കസ്റ്റംസ് അസിറ്റന്റ് കമ്മീഷണർ മധുസൂദനൻ ഭട്ട്, കിയാൽ സി .ഒ.ഒ ഉത്പൽ ബറുവ,എ ടി .എസ്. ഇൻ ചാർജ്/ഡിജിഎം പ്രദീപ് കുമാർ , സീനിയർ മനേജർ ബിനു ഗോപാൽ , സി. എസ് . ഒ വേലായുധൻ , ഇമിഗ്രേഷൻ എ സി ഐ ഓ പ്രമോദൻ സി. കെ. ,ഫയർ ആൻഡ് സേഫ്റ്റി മനേജർ ശശി , കിയാൽ സീനിയർ മനേജർ രജേഷ് പൊതുവാൾ സീനിയർ സെക്യൂരിറ്റി ഒബ്‌സർവർമാർ , മറ്റു ഏജൻസി പ്രതിനിധികൾ എന്നിവർ അവലോകന യോഗത്തിൽ പങ്കെടുത്തു.

പടം : കണ്ണൂർ അന്താരാഷ്ട്ര വിമാനത്താളത്തിൽ ആന്റി ഹൈജാക്കിങ് മോക്ക് ഡ്രിൽ നടത്തിയപ്പോൾ.