കണ്ണൂർ:ആയിക്കര സംരക്ഷണഭിത്തിയിൽ തിരമാലയിൽ പെട്ട് കൂറ്റൻ പാറകൾക്കിടയിൽപ്പെട്ടു പോയ ഒരു ക്വിന്റലിനു മേൽ ഭാരമുള്ള സംരക്ഷിത വിഭാഗമായ ഒലിവ് റെഡ് ലി ഇനത്തിൽ പെട്ട കടലാമയെ പാറകൾക്കിടയിൽ നിന്നും പുറത്തെടുത്ത് കണ്ണൂർ അഗ്‌നിശമന സേനയും നാട്ടുകാരും ചേർന്ന് കടലിലേക്ക് വിട്ടു.
അസി. സ്റ്റേഷൻ ഓഫീസർ എൻ. കുര്യാക്കോസ്, ലീഡിംഗ് ഫയർമാൻ എ.കുഞ്ഞിക്കണ്ണൻ ഫയർമാൻമാർ സി.വിനേഷ്, പി.റിജു, ഡ്രൈവർമാർ പി.രാധാകൃഷ്ണൻ ,പി.ലിജാം എന്നിവർ പങ്കെടുത്തു.