ഇരിട്ടി: കീഴ്പള്ളി വട്ടപ്പറമ്പിൽ ജനവാസ കേന്ദ്രത്തിൽ കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു. തൈക്കൂട്ടം പുത്തൻപുരയ്ക്കൽ പൗലോസിന്റെ വീട്ടുപറമ്പിലെ വാഴകൃഷിയാണ് നശിപ്പിച്ചത്. ഇന്നലെ പുലർച്ചെയാണ് ഈ മേഖലയിൽ കാട്ടാനയിറങ്ങിയത്. ഒരു മാസത്തിനിടയിൽ നാലാം തവണയാണ് പ്രദേശത്ത് കാട്ടാനയിറങ്ങുന്നത്. വന്യമൃഗശല്യത്തെ തുടർന്ന് ഒരു കൃഷിയും നടത്താൻ കഴിയാത്ത അവസ്ഥയിലാണ് നാട്ടുകാർ.
കീഴ്പള്ളി വട്ടപറമ്പിൽ കാട്ടാനയിറങ്ങി നശിപ്പിച്ച പുത്തൻ പുരയ്ക്കൽ പൗലോസിന്റെ വാഴത്തോട്ടം