കാഞ്ഞങ്ങാട്: മംഗളൂരിൽ ചൊവ്വാഴ്ച രാത്രിയിലുണ്ടായ വാഹനാപകടത്തിൽ പടന്നക്കാട് സ്വദേശികളായ ആറു പേർക്ക് പരിക്ക്. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്.പടന്നക്കാട് കാരക്കുണ്ട് ഹൗസിൽ സുബൈറിനെ മംഗളൂരു എയർപോർട്ടിൽ കൊണ്ടു വിട്ട് മടങ്ങി വരുന്നതിനിടയിലാണ് കാർ മേരിഹില്ലിൽ നിയന്ത്രണം വിട്ട് മതിലിലിടിച്ചത്.സുബൈറിന്റെ മാതാവ് ബീഫാത്തിമ (60),സഹോദരൻ സമദ്(29) സഹോദരി സുമയ്യ(25),സുമയ്യയുടെ ആറു മാസം പ്രായമുള്ള മകൻ ,സുബൈറിന്റെ ഭാര്യ ഖയറുന്നിസ(25) എന്നിവർക്കാണ് പരിക്ക്.