കൂത്തുപറമ്പ്: വലിയവെളിച്ചത്തിനടുത്ത ചീരാറ്റയിൽ സ്‌കൂൾ ബസ്് മറിഞ്ഞ് മൂന്ന് കുട്ടികൾക്ക് നിസാര പരുക്കേറ്റു. മട്ടന്നൂരിലെ മലബാർ ഇംഗ്ലീഷ് സ്‌കൂളിന്റെ മിനി ബസാണ് ഇന്നലെ രാവിലെ 7.45 മണിയോടെ അപകടത്തിൽപ്പെട്ടത്. വലിയ വെളിച്ചം വ്യവസായ കേന്ദ്രത്തിൽ നിന്നും ചെറുവാഞ്ചേരിയിലേക്ക് പോകുന്ന റോഡിലാണ് അപകടം സംഭവിച്ചത്.
റോഡിലെ ഇറക്കത്തിൽ നിയന്ത്രണം വിട്ട മിനിബസ്് റബ്ബർ തോട്ടത്തിലേക്ക് തലകീഴായിമറിയുകയായിരുന്നു. റബ്ബർമരത്തിൽ തട്ടി നിന്നതിനാൽ് വൻ അപകടം ഒഴിവായി. മൂന്ന് കുട്ടികളും ഡ്രൈവറുമാണ് അപകടം നടക്കുമ്പോൾ ബസിനകത്ത് ഉണ്ടായിരുന്നത്. നിസാരപരുക്കുകളേറ്റ കുട്ടികൾ കൂത്തുപറമ്പ് സഹകരണ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം വീട്ടിലേക്ക് മടങ്ങി. ഓടിയെത്തിയ നാട്ടുകാരാണ് മിനി ബസിൽ നിന്നും കുട്ടികളെ പുറത്തെടുത്തത്. കണ്ണവം പൊലീസും സ്ഥലത്തെത്തിയിരുന്നു. അപകടത്തിനിടയായ വാഹനം ക്രെയിൻ ഉപയോഗിച്ച് ഉയർത്തിയാണ് പുറത്തെടുത്തത്. നേരത്തെയും നിരവധി വാഹനങ്ങൾ ചീരാറ്റ വളവിൽ അപകടത്തിൽപ്പെട്ടിരുന്നു. കാലവർഷം ആരംഭിച്ചതോടെ വലിയ വെളിച്ചം മേഖലയിൽ അടങ്ങൾ വർദ്ധിച്ചിരിക്കയാണ്.
(വലിയ വെളിച്ചം ചീരാറ്റയിൽ മറിഞ്ഞ സ്‌കൂൾ ബസ്)