കാഞ്ഞങ്ങാട്:ബംഗാൾ സ്വദേശിയെ കേരളത്തിലേക്കുള്ള യാത്രക്കിടെ കാണാനില്ലെന്നു പരാതി. ഗംഗാരമ്പൂർ ദക്ഷിൺദിനാജ്പുർ സ്വദേശിയായ രാജുഷേഖിനെയാണ് കാണാതായത്.സുഹൃത്തുക്കളോടൊപ്പം നീലേശ്വരം തൈക്കടപ്പുറം സീറോഡിലുള്ള സഹോദരൻ മിജാനൂർ ഷേഖിന്റെ ജോലിസ്ഥലത്തേക്ക് പുറപ്പെട്ടതായിരുന്നു രാജു ഷേഖ്.ഷൊർണൂറിലെത്തിയപ്പോഴാണ് ഇയാളെ കാണാതായ വിവരം സുഹൃത്തുക്കൾ അറിയുന്നത്. ഈ മാസം 17നാണ് ചെന്നൈ-മംഗളൂരു ട്രെയിനിൽ ഇവർ യാത്രപുറപ്പെട്ടത്.ഷൊർണൂർ റെയിൽവേ സ്‌റ്റേഷനിലും നീലേശ്വരം പൊലീസിലും പരാതി നൽകിയിട്ടുണ്ട്.
ബൻസി കൗൾ 22 ന് രാവണീശ്വരത്ത്
കാഞ്ഞങ്ങാട് :ഇന്ത്യൻ തീയറ്റർ രംഗത്തെ നാടക പ്രതിഭ ബൻസി കൗൾ 22 ന് വൈകിട്ട് നാലിന് രാവണീശ്വരത്തെത്തും. മംഗലം കളിയുടെ പെരുമ കേട്ടറിഞ്ഞാണ് രാവണീശ്വരത്തെത്തുന്നത് .ജൂൺ 21, 22 തിയതികളിൽ രാവണീശ്വരം ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ ഫോക് ലാൻഡ് ,ഗോത്രപ്പെരുമ വെള്ളം തട്ട എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഗോത്രപ്പെരുമ 2019 -നാടൻ കലാശില്പശാലയിൽ ബൻസികൗൾ സംബന്ധിക്കും .മംഗലം കളി ,എരുതുകളി ,മുളം ചെണ്ട എന്നീ നാടൻ കലകളെ പുതിയ തലമുറക്ക് പകർന്നു നൽകാനുള്ള പരിശീലനം ക്യാമ്പിൽ നൽകും .വിവിധ നാടൻ കലകളുടെ പ്രദർശനവും നടക്കും .സംഘാടക സമിതിരൂപീകരണം അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.ദാമോദരൻ ഉദ്ഘാടനം ചെയ്തു .ഫോക് ലാൻഡ് ചെയർമാൻ ഡോ. പി വി ജയരാജ് ,സുരേഷ് മോനാച്ച ,എ.പവിത്രൻ മാസ്റ്റർ ,കെ.എം.സുധാകരൻ ,എം.ബാലകൃഷ്ണൻ, പി.രാധാകൃഷ്ണൻ ,കെ .ശശി ,രതീഷ് വെള്ളം തട്ട എന്നിവർ പ്രസംഗിച്ചു .സംഘാടക സമിതി ഭാരവാഹികളായി പി.ദാമോദരൻ(ചെയർമാൻ) പി.രാധാകൃഷ്ണൻ(കൺവീനർ )എന്നിവരെ തിരഞ്ഞെടുത്തു.
ദേശീയ വായനദിന മാസാഘോഷം
മാവുങ്കാൽ : ദേശീയ വായനദിന മാസാഘോഷം പറക്കളായി പി.എൻ.പണിക്കർ സൗഹൃദ ആയുർവേദ മെഡിക്കൽ കോളേജിൽ ഫൗണ്ടേഷൻ സംസ്ഥാന സെക്രട്ടറി കെ.പി.കൃഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു,പ്രിൻസിപ്പൽ അത്തവർ മുരളിധരൻ അദ്ധ്യക്ഷത വഹിച്ചു. ഉദയമംഗലം സുകുമാരൻ, സി.സുകുമാരൻ, ഡോ.വിഷ്ണു ദാമോദരൻ, അഖിൽ വർഗ്ഗീസ്, ദേവപ്രഭ രമേശ്, എന്നിവർ പ്രസംഗിച്ചു, കാവുങ്കാൽ നാരായണൻസ്വാഗതം പറഞ്ഞു