partha-convention-centre

ആന്തൂർ( കണ്ണൂർ): പ്രവാസി വ്യവസായി പാ​റ​യി​ൽ സാ​ജ​ന്റെ ആ​ത്മ​ഹ​ത്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആന്തൂർ നഗരസഭയ്ക്കെതിരെ ഉയരുന്ന ആ​രോ​പ​ണ​ങ്ങ​ൾ ചെയർപേഴ്സൺ പി.കെ. ശ്യാമളയും സെക്രട്ടറി എം.കെ. ഗിരീഷും നിഷേധിച്ചു. ആരോപണങ്ങൾ ശരിയല്ല. സ​മ​ർ​പ്പി​ച്ച പ്ലാ​ൻ അ​നു​സ​രി​ച്ച​ല്ല കെ​ട്ടി​ടം നി​ർ​മ്മി​ച്ച​ത്. ദേ​ശീ​യ​പാ​ത​യു​ടെ സ്ഥ​ലം കൈ​യേ​റിയെന്ന പ​രാ​തി​യും ഉണ്ടായിരുന്നു. ഇ​തേ​ത്തു​ട​ർ​ന്ന് ന​ഗ​ര​സ​ഭ നി​ർ​ദ്ദേ​ശി​ച്ച ചി​ല മാ​റ്റ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​തിനാലാണ് കം​പ്ലീ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കാ​തി​രു​ന്നത് - ശ്യാമളയും ഗിരീഷും വിശദീകരിക്കുന്നു.

അതേസമയം, പ്ലാ​നി​നു വി​രു​ദ്ധ​മാ​യി നി​ർ​മ്മാ​ണ​ത്തി​ൽ എന്ത് മാറ്റമാണ് വരുത്തിയ​തെ​ന്ന ചോ​ദ്യ​ത്തി​ന് സെ​ക്ര​ട്ട​റി വ്യ​ക്ത​മാ​യ ഉ​ത്ത​രം ന​ൽ​കിയില്ല. സം​ഭ​വ​ത്തി​ൽ ചെ​യ​ർ​പേ​ഴ്സ​ണും മറ്റും എതി​രേ രൂ​ക്ഷ​മാ​യ പ്ര​തി​ക​ര​ണ​മാ​ണ് പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രി​ൽ ​നി​ന്ന് ഉ​ൾ​പ്പെ​ടെ ഉ​ണ്ടാ​കുന്നത്.

ശ്യാമളയോട് അതൃപ്തി;

പാർട്ടിക്ക് പ്രതിസന്ധി

സി​.പി​.എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​മാ​യ എം.​വി.​ഗോ​വി​ന്ദ​ന്റെ ഭാ​ര്യ​യാ​ണ് ചെ​യ​ർ​പേ​ഴ്സ​ൺ പി.​കെ.​ശ്യാ​മ​ള. പ്ര​തി​പ​ക്ഷ​മി​ല്ലാ​തെ ഇടതുപക്ഷം ഭരിക്കുന്ന ന​ഗ​ര​സ​ഭ​യി​ൽ ശ്യാ​മ​ള​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ്ര​വ​ർ​ത്ത​കരിൽത്തന്നെ അതൃപ്തിയുണ്ടെന്നാണ് പറയപ്പെടുന്നത്.

വൈ​സ് ചെ​യ​ർ​മാ​ൻ കെ.​ഷാ​ജു​വും പി.​കെ.​ശ്യാ​മ​ള​യു​മാ​യുള്ള ഭിന്നതകൾ പു​റ​ത്തു​വ​ന്നിരുന്നു. ഇത് നി​ഷേ​ധി​ക്കാ​ൻ പാ​ർ​ട്ടി നി​ർ​ദ്ദേ​ശിച്ചതനുസരിച്ച് ഇ​രു​വ​രും ഒ​ന്നി​ച്ച് വാർത്താ​സ​മ്മേ​ള​നം ന​ട​ത്തിയെങ്കിലും പ്രശ്നങ്ങൾ തുടർന്നതായി പ്രവർത്തകർ സൂചിപ്പിക്കുന്നു. ശ്യാ​മ​ള​യെ ചെ​യ​ർ​പേ​ഴ്സ​ൺ സ്ഥാ​ന​ത്തു​നി​ന്ന് മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യം ഒരു വിഭാഗം ഉ​യ​ർത്തിക്കഴിഞ്ഞു. സാ​ജ​ന്റെ ആ​ത്മ​ഹ​ത്യ സി​.പി​.എം ശ​ക്തി​കേ​ന്ദ്ര​മാ​യ ആ​ന്തൂ​രിൽ പാ​ർ​ട്ടി​ക്ക് വ​ലി​യ പ്ര​തി​സ​ന്ധി​യുണ്ടാക്കിയിട്ടുണ്ട്.