പയ്യാവൂർ : കാട്ടാന കൃഷി നശിപ്പിച്ചതിന് നഷ്ടപരിഹാരം തേടി കർഷകൻ കോടതിയെ സമീപിച്ചു. ചന്ദനക്കാംപാറയിലെ കർഷകൻ കാളിയാനിയിൽ ജോർജ് ഫിലിപ്പാണ് തളിപ്പറമ്പ് ബാറിലെ അഭിഭാഷകനായ അഡ്വ.സജി സഖറിയാസ് മുഖേന നഷ്ട പരിഹാരം ലഭിക്കുന്നതിനായി കോടതിയെ സമീപിച്ചത്.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പു വരുത്തേണ്ടത് സർക്കാരിന്റെ കടമയാണ്.ഭീമമായ തുക മുടക്കി കൃഷി ചെയ്ത ജോർജിന്റെ ആയിരത്തോളം വാഴകളാണ് കഴിഞ്ഞ ദിവസം കാട്ടാനകൾ നശിപ്പിച്ചത്.കാട്ടുമൃഗങ്ങളുടെ ശല്യം കാരണം കൃഷി ഉപേക്ഷിക്കുന്ന ഈ സമയത്ത് ജോർജിന്റെ പോരാട്ടം മലയോര മേഖലയിലെ ജനങ്ങളെ ആവേശത്തിലാക്കിയിട്ടുണ്ട്.