ന്യൂമാഹി: ബി.ജെ.പി. പ്രവർത്തകനായ അഴീക്കലിലെ പുതിയ പുരയിൽ വത്സനെ (55) രണ്ട് യുവാക്കൾ ക്രൂരമായി മർദ്ദിച്ചതായി പരാതി. 18 ന് വൈകുന്നേരം നാലിനാണ് സംഭവം.
രോഗിയായ വത്സനെ അകാരണമായാണ് പരിസരവാസികൾ കൂടിയായ യുവാക്കൾ മർദ്ദിച്ചതെന്നാണ് പരാതി. ന്യൂമാഹി പൊലീസ് കേസെടുത്തു.
സി.പി.എം പ്രവർത്തകരാണ് അക്രമം നടത്തിയതെന്ന് ബി.ജെ.പി.ന്യൂമാഹി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് അനീഷ് കൊളവട്ടത്ത് ആരോപിച്ചു. പൊലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു.

ബി.ജെ.പി.പ്രവർത്തകനെ മർദ്ദിച്ചതായി പരാതി

സാജന്റെ മരണം

നിയമനടപടിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം:യു.ഡി.എഫ്
കണ്ണൂർ: യുവസംരംഭകൻ സാജന്റെ ആത്മഹത്യക്ക് കാരണക്കാർക്കെതിരെ നിയമ നടപടിയെടുത്തില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ സമരം നടത്തുമെന്ന് ഡി സി സി പ്രസിഡന്റ് സതീശൻ പാച്ചേനി.ഇന്ന് ആന്തൂർ മണ്ഡലം യു ഡി എഫിന്റെ ആഭിമുഖ്യത്തിൽആന്തൂർ നഗരസഭ ഓഫീസിലേക്ക് മാർച്ച് നടത്തുമെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷേഭം നടത്തുന്നതിന് ജില്ലാ കോൺഗ്രസ് നേതൃത്വവും യു ഡി എഫും രംഗത്തിറങ്ങുമെന്നും പാച്ചേനി പറഞ്ഞു.