മട്ടന്നൂർ:ഖത്തറിൽ സ്വർണ വ്യാപാരിയായ യമൻ സ്വദേശിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ മട്ടന്നൂർ പള്ളിയിലെ യുവാക്കൾ ഒളിവിൽ. സംഭവത്തിൽ അന്വേഷണം ഇന്ത്യയിലേക്ക് നീളുന്നതിന്റെ സൂചന ലഭിച്ചതിനെ തുടർന്നാണ് ഒളിവിൽ പോയത്.
ഖത്തറിലെ സ്വർണ വ്യാപാരിയെ പെരുന്നാളിന് തൊട്ടുമുമ്പ് കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ആഭരണങ്ങളും പണവും കവർന്ന സംഘത്തിൽപ്പെട്ട സ്വദേശികളായ യുവാക്കളാണ് ഒളിവിൽ പോയത്. ഇവരുടെ കൂട്ടാളിയായ പാലോട്ട് പള്ളിയിലെ യുവാവിനെ ഖത്തർ പൊലീസിന്റെ പിടിയിലായതായി സൂചനയുണ്ട്. മട്ടന്നൂർ പാലോട്ടു പള്ളി സ്വദേശി ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ഉടമ കൂടിയാണ് കൊല്ലപ്പെട്ട സ്വർണവ്യാപാരി.ഇയാളുടെ കൈവശം കോടിക്കണക്കിനു രൂപയും ആഭരണങ്ങളും ഉണ്ടെന്ന് മനസ്സിലാക്കിയ യുവാവ് മോഷണവും കൊലപാതകം ആസൂത്രണം ചെയ്തതായാണ് സൂചന.
അതിനുശേഷം യുവാക്കളിൽ ചിലർ സ്വന്തം നാടായ മട്ടന്നൂർ പാലോട്ടു പള്ളിയിൽ എത്തുകയായിരുന്നു. പെരുന്നാൾ ദിനം സുഹൃത്തുക്കളോടൊപ്പം പള്ളിയിലും പരിസരങ്ങളിലും ആഘോഷിച്ച സംഘം ഒരാൾ പിടിയിലായി എന്ന വാർത്ത ലഭിച്ചതോടെ ഒളിവിൽ പോവുകയായിരുന്നു. കൊലപാതകത്തിന് ശേഷം കേരളത്തലേക്ക് പുറപ്പെട്ട സംഘത്തെക്കുറിച്ച് കേരള പൊലീസിന് ഖത്തർ പൊലീസ് വിവരം നൽകിയതായാണ് സൂചന.