കണ്ണൂർ : കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത പ്രവാസി സാജന്റെ കൊറ്റാളിയിലെ വീട് ബി .ജെ .പി ജനറൽ സെക്രട്ടറി കെ .സുരേന്ദ്രൻ സന്ദർശിച്ചു.ഇന്നലെ രാവിലെ 11മണിയോടെ നേതാക്കൾക്കൊപ്പമാണ് സുരേന്ദ്രൻ വീട് സന്ദർശിച്ചത്.വീട്ടിലെത്തിയ സുരേന്ദ്രൻ സാജന്റെ ഭാര്യ ബീനയുമായും കുടുംബാംഗങ്ങളുമായും സംസാരിച്ചു. അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തി അന്യേക്ഷണം നടത്താമെന്ന് സുരേന്ദ്രൻ സാജന്റെ ഭാര്യയോടും കുടുംബാഗങ്ങളോടും പറഞ്ഞു.നേതാക്കളായ കെ .രഞ്ജിത്ത്, പി .സത്യപ്രകാശ്, കെ. കെ .വിനോദ്, എ .കെ .വിനോദ് എന്നിവരും ഒപ്പമുണ്ടായിരുന്നു