മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം റൺവേ 4000 മീറ്റർ ആയി ഉയർത്തുന്നതിന്റെ ഭാഗമായി നടത്തുന്ന ലാൻഡ് സർവേ അവസാന ഘട്ടത്തിൽ. കീഴല്ലൂർ പഞ്ചായത്തിൽ കുമ്മാനം വളയാൽ റോഡിന് ഇരുവശത്തുമായി 245 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ഭൂമി ഏറ്റെടുക്കുമ്പോഴുണ്ടാകുന്ന സാമൂഹികപ്രത്യാഘാത പഠനം ഇതിനോടകം പൂർത്തിയായിട്ടുണ്ട്.
പ്രദേശത്തുള്ള 200ൽ പരം വീടുകളിൽ 179 വീടുകളിലാണ് ആൾ താമസം ഉള്ളത്. 5 അമ്പലം, 1 പള്ളി, 1 നെയ്ത്ത് ശാല, 1 ഫാം ഹൗസ് എന്നിവയും ഉൾപ്പെടും. വീടും സ്ഥലവും ഏറ്റെടുക്കുമ്പോൾ ഓരോ സ്ഥല ഉടമകൾക്കും ലഭിക്കേണ്ട നഷ്ട പരിഹാര തുക എത്രയാണെന്ന് തിട്ടപ്പെടുത്തേണ്ടതുണ്ട്.റൺവേയ്ക്ക് വേണ്ടി സ്ഥലം ഏറ്റെടുക്കുകയാണെങ്കിൽ വിമാനത്താവളവുമായി ബന്ധപ്പെട്ട് കുടിയൊഴിപ്പിക്കുന്നവർക്ക് ലഭിക്കുന്ന പാക്കേജ് ഇവർക്കും ലഭിക്കും. നിലവിലുള്ള കിയാലിന്റെ പാക്കേജ് പ്രകാരം ആൾ താമസമുള്ള വീടുകൾക്ക് 10 സെന്റ് സ്ഥലം, കുടുംബത്തിലൊരാൾക്ക് ജോലി, സ്ഥലത്തിന് നിശ്വയിച്ചിരിക്കുന്ന അടിസ്ഥാന വില എന്നിവയാണ് ലഭിക്കുക. ഇതിന് പുറമേ, ഒഴിപ്പിക്കുന്ന വീടുകളിലെ പറമ്പുകളിലുള്ള ഫലവൃക്ഷ തൈകൾക്കും, കിണറിനും അടിസ്ഥാന വില കണക്കാക്കുന്നുണ്ട്. നിലവിൽ കായ്ഫലമുള്ള തെങ്ങ് 1 ന് 10,000 രൂപ,കായ്ഫലമില്ലാത്ത തെങ്ങിന് 4,000 രൂപ മുതൽ കറിവേപ്പിലയ്ക്കും അടിസ്ഥാന വിലയുണ്ട്.
ഏറ്റെടുക്കുന്ന ഭൂമിയിൽ
200 വീടുകൾ
5 അമ്പലം,
1 പള്ളി,
1 നെയ്ത്ത് ശാല,
1 ഫാം ഹൗസ്
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം : റൺവേ 4000 മീറ്റർ ആയി ഉയർത്തുന്നതിന്റെ ഭാഗമായി നടത്തുന്ന ലാൻഡ് സർവേ അവസാന ഘട്ടത്തിൽ.