കൂത്തുപറമ്പ്: ബി.ജെ.പി.യിൽ നിന്നും രാജിവെച്ച് സി.പി.എമ്മുമായി സഹകരിച്ച് പ്രവർത്തിക്കുന്ന യുവാവിനെ ഒരു സംഘം മർദ്ദിച്ച് പരുക്കേൽപ്പിച്ചു. മാങ്ങാട്ടിടം കിണറ്റിന്റെ വിടയിലെ വിജേഷ് എന്ന പൈങ്കുറ്റി വിജേഷിനെ (36 )യാണ് മർദ്ദനമേറ്റ പരുക്കുകളോടെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബുധനാഴ്ച്ച രാത്രി കിണറ്റിന്റവിട വച്ചായിരുന്നു മർദ്ദനം.സംഭവവുമായി ബന്ധപ്പെട്ട് ബി.ജെ.പി. പ്രവർ ത്തകരായ സുബിൻലാൽ, രാഹുൽ, ആദർശ് തുടങ്ങി ഏഴ് പേർക്കെതിരെ കൂത്തുപറമ്പ് പൊലീസ് കേസ്സെടുത്തു.
സജീവ ആർ.എസ്.എസ്,ബി.ജെ.പി.പ്രവർത്തകനായിരുന്ന വിജേഷ് അടുത്ത കാലത്താണ് സംഘപരിവാർ ബന്ധം ഉപേക്ഷിച്ച് സി.പി.എമ്മുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ തുടങ്ങിയത്. രാഷ്ട്രീയ വിരോധമാണ് അക്രമത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.