പി.ജി റീ രജിസ്ട്രേഷൻ
പരീക്ഷാഫലം തടഞ്ഞുവച്ചിരിക്കുന്ന 2014 അഡ്മിഷൻ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് ജൂലായ് 4 വരെ റീ രജിസ്ട്രേഷന് അപേക്ഷിക്കാം. 2014, 2015 അഡ്മിഷൻ എം.ബി.എ. വിദ്യാർത്ഥികൾക്ക് റീരജിസ്ട്രേഷൻ നടത്തി ജൂലായ് സെഷൻ വരെയും മറ്റു വിദ്യാർത്ഥികൾക്ക് 2019 ഏപ്രിൽ സെഷൻ വരെയും മേഴ്‌സി ചാൻസ് പരീക്ഷകൾ എഴുതാം. 2014 അഡ്മിഷൻ മുതൽ എം.സി.എ വിദ്യാർത്ഥികൾക്ക് കോഴ്‌സ് പൂർത്തിയാക്കുന്നതിനുള്ള പരമാവധി കാലാവധി ആറ് വർഷമായതിനാൽ ഇത് ബാധകമല്ല. ഫീസ് 2000രൂപ.
പരീക്ഷാഫലം
സർവകലാശാല പഠനവകുപ്പുകളിലെ നാലാം സെമസ്റ്റർ എം.എ ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യ നിർണയത്തിനും സൂഷ്മപരിശോധനയ്ക്കും പകർപ്പിനും ജൂലായ് 3ന് വൈകിട്ട് 5 വരെ അപേക്ഷിക്കാം.
എട്ടാം സെമസ്റ്റർ ബി.ടെക് സപ്ലിമെന്ററി (പാർട് ടൈം ഉൾപ്പെടെ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂഷ്മപരിശോധനയ്ക്കും പകർപ്പിനും ജൂലായ് ഒന്നിന് വൈകിട്ട് 5 വരെ അപേക്ഷിക്കാം. പരീക്ഷാഫലങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ.
ഹാൾടിക്കറ്റ്
രണ്ടാം സെമസ്റ്റർ എൽ.എൽ.എം (റെഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഹാൾടിക്കറ്റും നോമിനൽ റോളും സർവകലാശാല വെബ്‌സൈറ്റിൽ.
ബി.ടെക് പ്രായോഗിക പരീക്ഷ
ചെമ്പേരി വിമൽ ജ്യോതി എൻജിനീയറിംഗ് കോളേജിൽ അഞ്ചാം സെമസ്റ്റർ ബി.ടെക് സിവിൽ എൻജിനീയറിംഗ് (സപ്ലിമെന്ററി 2007അഡ്മിഷൻ മുതൽ പാർട് ടൈം ഉൾപ്പെടെ) നവംബർ 2018 പ്രായോഗിക പരീക്ഷ 28ന് നടത്തും. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.
എം.എസ്‌സി കെമിസ്ട്രി പരീക്ഷ
28ന് ആരംഭിക്കുന്ന തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിലെ ഒന്നാം സെമസ്റ്റർ എം.എസ്‌സി കെമിസ്ട്രി (റെഗുലർ ഒക്ടോബർ 2018 സ്‌പെഷ്യൽ) പരീക്ഷകൾ വിജ്ഞാപനം ചെയ്തു. 22, 23 തീയതികളിൽ ഓൺലൈൻ രജിസ്ട്രേഷൻ നടത്താം. 24ന് അപേക്ഷകളുടെ ഹാർഡ് കോപ്പി ലഭിക്കണം. വിജ്ഞാപനം സർവകലാശാല വെബ്‌സൈറ്റിൽ.