തലശ്ശേരി: വടകര മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർത്ഥിയും സി.പി.എം വിമതനുമായ തലശ്ശേരിയിലെ സി. ഒ. ടി നസീറിനെ അക്രമിച്ച സംഭവത്തിൽ അറസ്റ്റിലായ തലശ്ശേരി ടൗൺ സർവ്വീസ് ബാങ്ക് ജീവനക്കാരൻ കതിരൂർ പുല്യോട്ടെ എൻ.കെ.രാജേഷിനെ തലശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ടേട്ട് കോടതി റിമാൻ‌ഡ് ചെയ്തു. സി .ഐ വി.കെ. വിശ്വംഭരനും സംഘവും രാജേഷിനെ അറസ്റ്റ് ചെയ്തത്. പൊലീസ് കസ്റ്റഡിയിലുള്ള പൊട്ടി സന്തോഷിന്റെ മൊഴിയെ തുടർന്നാണ് രാജേഷിനെ അറസ്റ്റ് ചെയ്തത്.ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.മേയ് 18ന് രാത്രിയിലാണ് തലശ്ശേരി കായ്യത്ത് റോഡിൽ വച്ച് സി.ഒ.ടി.നസീർ അക്രമിക്കപ്പെട്ടത്.