pjayarajan

തളിപ്പറമ്പ്: പ്രവാസി മലയാളി സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആന്തൂർ നഗരസഭാ ചെയർപേഴ്‌സൺ പി.കെ ശ്യാമളയ്ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് പി. ജയരാജൻ. ഇക്കാര്യത്തിൽ ആവശ്യമായ തിരുത്തൽ വരുത്തി പാർട്ടി നടപടിയെടുക്കും.ധർമ്മശാലയിൽ സംഘടിപ്പിച്ച സി.പി.എം വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു ജയരാജൻ. ശ്യാമള പാർട്ടിയെ രാജി സന്നദ്ധത അറിയിച്ചതായി പാർട്ടി ജില്ലാ സെക്രട്ടറി എം.വി. ജയരാജനും പൊതുയോഗത്തിൽ പറഞ്ഞു.

ആന്തൂർ നഗരസഭാ സെക്രട്ടറിയുടെ ക്രൂരമായ അനാസ്ഥയാണ് സാജന്റെ ആത്മഹത്യയിലേക്കു നയിച്ചതെന്ന് പി. ജയരാജൻ പറഞ്ഞു. ചെയർപേഴ്‌സൺ പറഞ്ഞിട്ടും അനുസരിക്കാത്ത ഉദ്യോഗസ്ഥനായിരുന്നു മുനിസിപ്പൽ സെക്രട്ടറി. നഗരസഭാ ഭരണനേതൃത്വത്തിന് ഇക്കാര്യത്തിൽ വീഴ്ച വന്നിട്ടുണ്ട്. ഉദ്യോഗസ്ഥർ പറയുന്നതു മാത്രം കേട്ടു നടക്കേണ്ടവരല്ല ജനപ്രതിനിധികൾ. ഉദ്യോഗസ്ഥർക്കു മേൽ ജപ്രതിനിധികൾക്ക് നിയന്ത്രണം വേണം. ഉദ്യോഗസ്ഥവീഴ്ച കണ്ടാൽ തിരുത്താൻ കഴിയണം. അദ്ധ്യക്ഷ എന്ന നിലയിൽ അതിന് അവർക്കു സാധിച്ചില്ല- പി. ജയരാജൻ പറഞ്ഞു.

സാജൻ സഹായം അഭ്യർത്ഥിച്ചു വന്നപ്പോൾത്തന്നെ പാർട്ടിയും സർക്കാരും ഇടപെട്ടിരുന്നുവെന്നും

ആത്മഹത്യയിൽ ആർക്കെങ്കിലും പങ്കുണ്ടോയെന്ന് പൊലീസ് പരിശോധിക്കട്ടെയെന്നും എം.വി. ജയരാജൻ പറഞ്ഞു.