തലശ്ശേരി: കൊടുവള്ളി അഞ്ചരക്കണ്ടി റോഡ് വികസനവുമായി ബന്ധപ്പെട്ട് ജനകീയ കൂട്ടായ്മ കളക്ട്രേറ്റ് ധർണ്ണ സംഘടിപ്പിക്കുന്നു. തിങ്കളാഴ്ച കാലത്ത് 10 മണിക്ക് പരിസ്ഥിതി പ്രവർത്തകൻ സി.ആർ നീലകണ്ഠൻ ഉദ്ഘാടനം ചെയ്യുമെന്ന് ചെയർമാൻ എം.പി അസ്സെയിനാറും ചെയർമാൻ പി.മഹമൂദ് മാസ്റ്ററും വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സ്വന്തം മണ്ണിൽ ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്ന അധികൃതരൂടെ തീരുമാനത്തിനെതിരെ സമരം ശക്തമാക്കുമെന്നും നിയമ പോരാട്ടം നടത്തുമെന്നും ഭാരവാഹികൾ പറഞ്ഞു. വയൽകിളി നേതാവ് സുരേഷ് കീഴാറ്റൂർ മുഖ്യ പ്രഭാഷണം നടത്തും. വാർത്താ സമ്മേളനത്തിൽ അഡ്വ.സി.പി ബിജോയ്, ശ്രീജ, മുഹമ്മദ് റഫീഖ് എന്നിവരും പങ്കെടുത്തു.