കൂത്തുപറമ്പ്: സെവൻസ് ഫുട്ബോൾ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗവും, കൂത്തുപറമ്പ് നാണുട്ടി ആന്റ് വണ്ടായി മുകുന്ദൻ സ്മാരക ഫുട്ബോൾ ടൂർണമെന്റ് കമ്മിറ്റി സെക്രട്ടറിയുമായ കൂത്തുപറമ്പ് ഗവ:ഹയർ സെക്കന്ററി സ്ക്കൂളിന് സമീപത്തെ കാരായി ഹൗസിൽ വണ്ട്യായി വാസു (69) നിര്യാതനായി. കൂത്തുപറമ്പ് നഗരസഭാ സാംസ്ക്കാരിക ഗ്രൂപ്പ് അംഗം, സി.പി.എം. കൂത്തുപറമ്പ് മോട്ടോർ ബ്രാഞ്ച് അംഗം എന്നിനിലകളിലും പ്രവർത്തിച്ചു വരികയായിരുന്നു. ഏറെക്കാലമായി കൂത്തുപറമ്പിലെ കായിക മേഖലയിൽ സജീവമായിരുന്ന വണ്ട്യാ യി വാസു ഹണ്ടേഴ്സ് ക്ലബ് ഭാരവാഹി, മോട്ടോർ തൊഴിലാളി യൂണിയൻ സി.ഐ.ടി.യു.ജില്ലാകമ്മറ്റി അംഗം, കൂത്തുപറമ്പ് സർവീസ് ബേങ്ക് ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചു വന്നിനിരുന്നു. പരേതരായ കൃഷ്ണന്റെയും, മാധവിയുടെയും മകനാണ്. ഭാര്യ: സുമാലിനി. മക്കൾ: സുജീഷ്, സുനീഷ്(ഇരുവരും ഗൾഫ്), സുഭീഷ് (ബാങ്കളൂരു). മരുമക്കൾ: ശ്വേത (മുണ്ടയാട്), ജംഷി (ചെറുവാഞ്ചേരി). സഹോദരങ്ങൾ: ശാന്ത, കരുണൻ, രോഹിണി, പരേതരായ ബാലൻ, ലീല, മുകുന്ദൻ.