കാസർകോട്: റിട്ട. അദ്ധ്യാപകനും ജില്ലയിലെ സാമൂഹികവിദ്യാഭ്യാസ പ്രവർത്തകനുമായ എച്ച്.എ.മുഹമ്മദ് മാസ്റ്റർ (76) നിര്യാതനായി. അംഗടിമുഗറിലെ അദ്ധ്യാപക കുടുംബാംഗമായ ഇദ്ദേഹം അംഗടി മുഗർ സർക്കാർ സ്കൂൾ പ്രധാന അദ്ധ്യാപകനായി വിരമിച്ചു. സാക്ഷരതാ രംഗത്ത് സജീവമായി പ്രവർത്തിച്ചു. സാക്ഷരത ഇൻസ്ട്രക്ടർ, ജില്ലാ റിസോഴ്സ് പേഴ്സൺ, പഞ്ചായത്ത് കോർഡിനേറ്റർ, ജില്ലാ അക്കാഡമിക് സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. അക്ഷരപ്പുലരി, അക്ഷരപ്രഭ തുടങ്ങി പരിഹാര ബോധന പദ്ധതിയുടെ സബ്ജില്ലാ കൺവീനറായിരുന്നു. പുസ്തക രചന സമിതി അംഗമായി. സാക്ഷരതാ പ്രവർത്തനത്തിന് ജില്ലയിൽ അംഗീകാരം നേടിയിട്ടുണ്ട്. ജനകീയ ആസൂത്രണ സമിതിയുടെ പുത്തിഗെ പഞ്ചായത്ത് കൺവീനറായിരുന്നു. എഴുത്തുകാരൻ കൂടിയായ മുഹമ്മദ് മാസ്റ്റർ 250 ഓളം ലേഖനങ്ങളും പുത്തിഗെയെ ക്കുറിച്ചുള്ള ചരിത്ര പുസ്തകവും പൊന്നും പണ്ടവും എന്ന നാടകവും എഴുതിയിട്ടുണ്ട്. അംഗടിമുഗറിലെ എച്ച്. അബ്ദുൽറഹ്മാൻ മാസ്റ്ററുടെയും യു. ബീഫാത്തിമയുടെും മകനാണ്. ഭാര്യ: ആയിഷ. മക്കൾ: ഫാത്തിമ ദിൽശാദ്, ഖദീജത്ത് നസീറ, മറിയം സാജിറ, അബ്ദുൽറഷീദ് (സൗദി അറേബ്യ), തൻവീറലി (മുംബയ്), നഫീസത്ത് നജ്മ (ഡിഗ്രി വിദ്യാർത്ഥി), പരേതനായ റഫീഖ് റഹ്മാൻ.