പാനൂർ:പാലക്കൂൽ കണ്ണന്റെപീടീകയിൽ പണം പിടിച്ചു പറിച്ച സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. മട്ടന്നൂരിലെ പ്രസാദ്(32),കെസി.മുക്കിലെ ആദർശ്(20)എന്നിവരെയാണ് പാനൂർ സി.ഐ. ടിപി.ശ്രീജിത്ത് അറസ്റ്റു ചെയ്തത്‌. കോഴിക്കോട് സ്വദേശി അബ്ദുറഹിമാന്റെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും പിടികൂടിയത്‌. നേരത്തെ എലാങ്കോട് നി​ന്ന് ഷമീറിന്റെ പണം അപഹരിച്ച കേസിൽ പിടികൂടിയ പാലക്കൂലിലെ സുബീഷ്,കണ്ണന്റപീടികയിലെ ആഷിഖ് എന്നിവരും ഈ കേസിലും പ്രതികളാണ്.ഇരുവരെയും തലശേരി കോടതിയിൽ ഹാജരാക്കി.14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.