മാഹി :മുൻസിപ്പാൽ ഷോപ്പിംഗ് കോംപ്ലക്‌സിലെ പൊതുകക്കൂസ് പരിസരത്ത് വച്ച് കഞ്ചാവ് വിൽപ്പന നടത്തവെ മൂന്ന് യുവാക്കൾ പൊലീസ് പിടിയിലായി. ഇവരിൽ നിന്ന് 175 ഗ്രാം കഞ്ചാവും 3040 രൂപയും രണ്ട് മൊബൈൽ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്.

മലപ്പുറം സ്വദേശി കെ.ഷിഹാബുദ്ദീൻ (29) പൂഴിത്തലയിലെ അയ്യിട്ട വളപ്പിൽ മുഹമ്മദ് അഫ്രീദ് (21) അഴിയൂരിലെ ചില്ലിപറമ്പത്ത് ഷർജാസ് (21) എന്നിവരെയാണ് എസ്.ഐ.റീന മേരി ഡേവിഡും സംഘവും പിടികൂടിയത്.അശോകൻ, റിജിൽ, നിധിൻ, ബിജു എന്നിവരാണ് പൊലീസ് പാർടിയിലുണ്ടായിരുന്നത്.