തളിപറമ്പ്: ഓൺലൈൻ ലോട്ടറി ചൂതാട്ട സംഘത്തിലെ ഒരാൾ അറസ്റ്റിൽ. കോരൻപീടികയിലെ മാടാളൻ വീട്ടിൽ എം.സിദ്ദിക്(48) ആണ് തളിപറമ്പിൽ അറസ്റ്റിലായത്. 9550 രൂപയും ഇയാളിൽ നിന്ന് പൊലീസ് പിടിച്ചെടുത്തു.ഇയാളുടെ ഓട്ടോറിക്ഷയും പൊലീസ് കസ്റ്റഡിയിലെടുത്തു.സ്ഥിരം കസ്റ്റമേഴ്‌സിനെ ഉൾപ്പെടുത്തി വിവിധ പ്രദേശങ്ങളുടെ പേരുകളിൽ വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ രൂപീകരിച്ചായിരുന്നു ചൂതാട്ടം.
ഡിവൈ.എസ്.പി ടി.കെ.രത്‌നകുമാർ . ഡിവൈ.എസ്.പിക്ക് ലഭിച്ച രഹസ്യ വിവരത്തെതുടർന്ന് ക്രൈം സ്‌ക്വാഡിലെ സുരേഷ് കക്കറ, എം.വി.രമേശൻ എന്നിവരുടെ നേതൃത്വത്തിലാണ് സിദ്ദിക്കിനെ പിടികൂടിയത്.
ഓട്ടോറിക്ഷ ഡ്രൈവറെന്ന വ്യാജേന മൊബൈൽ ഓൺലൈൻ ചൂതാട്ടം നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ്
ഇന്നലെ ഉച്ചക്ക്‌ശേഷം രണ്ടരയോടെയാണ് തളിപ്പറമ്പ് ഗവ.ആശുപത്രിക്ക് സമീപം ഓട്ടോറിക്ഷ പാർക്ക് ചെയ്ത് ചൂതാട്ടം നടത്തിക്കൊണ്ടിരിക്കെ ഇയാൾ പൊലീസ് പിടികൂടിയത്.മൂന്ന് മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്ന സിദ്ദിക്കിന്റെ രണ്ട് ഫോണുകൾ പൂർണ്ണമായും ലോട്ടറി ചൂതാട്ടത്തിനാണ് ഉപയോഗിച്ചിരുന്നത്
നേരത്തെയും ഒറ്റനമ്പർ ചൂതാട്ടത്തിൽ ഏർപ്പെട്ട് ഇയാൾ റിമാൻഡിലായിരുന്നു. കേരള ലോട്ടറിയുടെ ഒന്നാം സമ്മാനം നേടുന്ന നമ്പറിന്റെ അവസാനത്തെ മൂന്നക്കം ഒരു യൂണിറ്റ് 10 രൂപ നൽകി വാങ്ങുന്നവർക്ക് അതേ നമ്പർ വന്നാൽ 5000 രൂപയാണ് ലഭിക്കുക. പ്രതിദിനം ലക്ഷക്കണക്കിന് രൂപയാണ് ഈ സംഘത്തിന് ചൂതാട്ടത്തിലൂടെ ലഭിക്കുന്നത്.