തളിപ്പറമ്പ്: സ്ത്രീകൾക്കൊപ്പം നഗ്നരംഗങ്ങൾ ചിത്രീകരിച്ച് ആളുകളിൽ നിന്ന് ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘത്തിന്റെ തലവൻ തളിപ്പറമ്പ് കുറുമാത്തൂർ ചൊറുക്കള റഹ്മത്ത് വില്ലയിൽ കൊടിയിൽ റുവൈസ് (23)മുംബൈയിൽ പിടിയിലായി.രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തളിപ്പറമ്പ് ഡിവൈ.എസ്.പി ടി.കെ.രത്നകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഈയാളെ പിടികൂടിയത്.
കണ്ണൂർ ,കാസർകോട് ജില്ലകളിലെ നിരവധി പേരിൽ നിന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ കസ്റ്റഡിയിലായ ഈയാൾ അർബുദരോഗിയെന്ന് നടിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ പൊലീസ് വാർഡിൽ കസ്റ്റഡിയിൽ കഴിയുന്നതിനിടെ മുങ്ങുകയായിരുന്നു.
മുംബൈയിൽ വിവിധ സ്ഥലങ്ങളിലെ ഹോട്ടലുകളിൽ മാറിമാറി ജോലിചെയ്ത റുവൈസിനെ തിരിച്ചറിഞ്ഞ ഒരാൾ വിവരമറിയിച്ചതനുസരിച്ചാണ് തളിപ്പറമ്പ് പൊലീസ് സ്ഥലത്തെത്തിയത്.
ആഗസ്ത് 24 നാണ് റുവൈസും മൂന്ന് കൂട്ടാളികളുമടങ്ങിയ ഹണിട്രാപ്പ് സംഘത്തെ തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തിൽ പിടികൂടിയത്. കോഴിക്കോട്
കണ്ണൂർ, കാസർഗോഡ്, സ്ത്രീകളോടൊപ്പം നിർത്തി തന്ത്രപൂർവം ചിത്രികരിച്ച കിടപ്പറ നഗ്‌നരംഗങ്ങൾ കാണിച്ച് കോടികൾ തട്ടിയെടുത്ത കേസിലായിരുന്നു അറസ്റ്റ്. രക്താർബുദരോഗിയെന്ന് നടിച്ച റുവൈസ് അന്നുതന്നെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ അഡ്മിറ്റായി. കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ട ദിവസം രാത്രി പത്തരയോടെ മലപ്പുറം കൊണ്ടോട്ടിയിലെ ബന്ധുവീട്ടിലെത്തിയ റുവൈസ് ഇവിടെ നിന്ന് 200 രൂപ വാങ്ങിയശേഷം മുങ്ങിയിരുന്നു.അന്വേഷണം തുടരുന്നതിനിടെയാണ് റുവൈസ് മുംബൈയിൽ പിടിയിലാകുന്നത്.സീനിയർ സിപിഒ എ.ജി.അബ്ദുൾറൗഫ്, സി.പി.ഒ കെ.സ്‌നേഹേഷ് എന്നിവരുൾപ്പെട്ട സംഘമാണ് മുബൈയിലെത്തി ഈയാളെ പിടികൂടിയത്.