നീലേശ്വരം: ചോയ്യംകോട്ടെ അധികാരത്തിൽ സെബാസ്റ്റ്യന്റെയും ചിന്നമ്മയുടെയും മകളും കമ്പല്ലൂരിലെ ദിനേശന്റെ ഭാര്യയുമായ രശ്മി.എസ്. അധികാരത്തിൽ (33) ആണ് പ്രസവ ചികിത്സക്കിടെ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷം കാലിച്ചാനടുക്കം സെന്റ് ജോസഫ്സ് ചർച്ച് സെമിത്തേരിയിൽ. കാസർകോട് ജനറൽ ആശുപത്രിയിലെ സ്റ്റാഫ് നഴ്സാണ്. 12 ദിവസം പ്രായമായ മകനുണ്ട്. സഹോദരങ്ങൾ: രമ്യ, റാണിമോൾ.