കണ്ണൂർ: ആറളം ഫാം പുനരധിവാസ പദ്ധതിയിലൂടെ പ്രദേശവാസികൾക്ക് ലഭിച്ചത് താമസയോഗ്യമല്ലാത്ത സ്ഥലം.2007 ൽ പണിയ സമുദായത്തിൽപ്പെട്ട 3500 ആദിവാസികൾക്കാണ് ഭൂമി ലഭിച്ചത്. അതിൽ ആയിരം പേർ മാത്രമാണ് സ്ഥിര താമസക്കാരായുള്ളത്.ബാക്കിയുള്ളവർ കൃഷിചെയ്യാൻ സാധിക്കാതെയും വന്യ ജീവികളെ ഭയന്ന് വീടുകളിൽ താമസിക്കാൻ സാധിക്കാതെയും വീടും സ്ഥലവും ഉപേക്ഷിച്ച് മറ്റ് സ്ഥലങ്ങളിലേക്ക് പോകുകയായിരുന്നു. പാറ നിറഞ്ഞ സ്ഥലമാണ് പുനരധിവാസ പദ്ധതിയിലൂടെ പ്രദേശവാസികൾക്ക് ലഭിച്ചത്.

പുനരധിവാസ മേഖലയിൽ കോട്ടപ്പാറ എന്ന പ്രദേശത്ത് പത്താം ബ്ലോക്ക് പാറക്കൂട്ട മണ്ണും യാതൊരു കൃഷിയും ചെയ്യാൻ സാധിക്കാത്ത ഭൂമിയുമാണ്.അവിടെ പിടിച്ചു നിൽക്കാൻ സാധിക്കാതെ സമീപ വാസികൾ പ്രദേശം വിട്ട് പോയി.ഇവർക്ക് കൃഷി യോഗ്യമായ മറ്റ് സ്ഥലങ്ങൾ നൽകണമെന്നാണ് ആവശ്യം.

അടിക്കാട് വെട്ടിത്തെളിക്കാത്തതിനാൽ നിലവിലെ താമസക്കാരും ഭീതിയിലാണ്. ആന ,പന്നി,മാൻ,ചെന്നായ,കടുവ എന്നീ മൃഗങ്ങളുടെ സ്ഥിരം കേന്ദ്രമാണ് ഇവിടെ.വനം വകുപ്പിൽ പരാതിപ്പെട്ടാൽ അടിക്കാട് വെട്ടിതെളിക്കാൻ ഫണ്ടില്ല എന്നാണ് മറുപടി. പഞ്ചായത്തിൽ ചെന്നാൽ കയ്യാലയ്ക്ക് മാത്രമേയുള്ളവെന്നും ട്രൈബ്രൽ ഓഫീസിൽ നിന്ന് ഭവന നിർമ്മാണത്തിനു മാത്രമേയുള്ളൂവെന്നും അടിക്കാട് വെട്ടാൻ ഫണ്ടില്ലെന്നുമാണ് മറുപടി.

വർഷത്തിൽ നാല് പ്രവശ്യമെങ്കിലും അടിക്കാട് വെട്ടണം. അടിക്കാട് വെട്ടിത്തെളിച്ചാൽ ആന,പന്നി,മാൻ തുടങ്ങിയ മൃഗങ്ങൾക്ക് കാടുകളിൽ ഒളിച്ചു താമസിക്കാൻ സാധിക്കില്ല.