ഗ്രേസ് മാർക്ക്
2017 മുതൽ പ്രവേശനം നേടി ഗ്രേസ് മാർക്ക് അനുവദിക്കപ്പെട്ട ബിരുദ വിദ്യാർത്ഥികൾ ഉത്തരവിന്റെ തീയതി മുതൽ മൂന്നു മാസത്തിനകം ഗ്രേസ് മാർക്ക് ചേർത്തുകിട്ടുന്നതിനുള്ള അപേക്ഷ പരീക്ഷാ കൺട്രോളർക്ക് സമർപ്പിക്കണം. മേൽ കാലാവധിക്കുശേഷം ആറുമാസം വരെ സമർപ്പിക്കുന്ന അപേക്ഷകൾക്ക് 250 രൂപയും ഒരുവർഷം വരെ സമർപ്പിക്കുന്ന അപേക്ഷകൾക്ക് 500 രൂപയും പിഴയടക്കണം. അതിനുശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കില്ല.
പ്രിൻസിപ്പൽമാരുടെ യോഗം
2019-20 വർഷത്തെ അക്കാഡമിക് പരീക്ഷാ കലണ്ടറുമായി ബന്ധപ്പെട്ട് എല്ലാ അഫിലിയേറ്റഡ് കോളേജുകളിലെയും പ്രിൻസിപ്പൽമാരുടെ യോഗം 27 ന് രാവിലെ 10.30 ന് സർവകലാശാല ആസ്ഥാനത്തെ ചെറുശേരി ഓഡിറ്റോറിയത്തിൽ നടക്കും. വിജയശതമാനം കുറഞ്ഞ കോളേജുകളിലെ പ്രിൻസിപ്പൽമാരുടെ യോഗവും അന്നേദിവസം 11.30 ന് നടക്കും. വൈസ്ചാൻസലറും സിൻഡിക്കേറ്റ് അംഗങ്ങളും പ്രസ്തുത യോഗങ്ങളിൽ സംബന്ധിക്കും.