മേൽപ്പാലത്തിന് തറക്കല്ലിട്ടത് 2018 ഏപ്രിൽ 14ന്

കാഞ്ഞങ്ങാട്: ഒരു വർഷം മുമ്പാരംഭിച്ച കോട്ടച്ചേരി റെയിൽവെ മേൽപ്പാലം പണി മന്ദഗതിയിൽ. ഈ വർഷം ഡിസംബറോടെ മേൽപ്പാലം നാടിനു സമർപ്പിക്കണമെന്നാണ് തറക്കല്ലിടുന്ന വേളയിൽ കരാറുകാരോട് പറഞ്ഞിരുന്നത്. എന്നാൽ പകുതിയോളം പണി പൂർത്തീകരിച്ചിട്ടും കരാർ തുകയുടെ നാലിലൊന്നു പോലും നൽകാത്തതാണ് കരാറുകാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്.

ഇതിനകം 5.37 കോടി രൂപയുടെ പണി പൂർത്തീകരിച്ച് ബില്ല് സർക്കാരിന് സമർപ്പിച്ചിട്ടും 1.90 കോടി മാത്രമാണ് കരാറുകാർക്ക് ലഭിച്ചത്. കഴിഞ്ഞ വർഷം ഡിസംബർ 11, ഈ വർഷം ഫെബ്രുവരി 20, മാർച്ച് 26, മേയ് 4 തീയ്യതികളിൽ നൽകിയ ബില്ലുകളാണ് തീർപ്പാകാനുള്ളത്. മേൽപ്പാലത്തിൽ പാളത്തിനു കുറുകെയുള്ള ഭാഗത്തെ കോൺക്രീറ്റ് ജോലികളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.

കഴിഞ്ഞവർഷം ഏപ്രിൽ 14 നാണ് മേൽപ്പാലത്തിന് തറക്കല്ലിട്ടത്. ചെന്നൈ ആസ്ഥാനമായുള്ള ജിയോ ഫൗണ്ടേഷനാണ് കരാറെടുത്തിട്ടുള്ളത്. 12 കോടിയാണ് എസ്റ്റിമേറ്റ് കണക്കാക്കിയിട്ടുള്ളത്.

എസ്റ്റിമേറ്റ് തുക 12 കോടി

ബില്ല് സമർപ്പിച്ചത് 5.37 കോടി

പാസായത് 1.90 കോടി