തളിപ്പറമ്പ്: ഓട്ടോറിക്ഷയിൽ മദ്യവിൽപ്പന നടത്തുന്ന സംഘത്തിലെ മൂന്നുപേരെ തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു..ൽപ്പന നടത്താൻ ഉപയോഗിച്ച ഓട്ടോറിക്ഷയും 24 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യവും പിടിച്ചെടുത്തു തളിപ്പറമ്പ് പാലകുളങ്ങര കാങ്കോൽ വീട്ടിൽ രാജേഷ്(45), കോഴിക്കോട് കുന്ദമംഗലത്തെ വരിത്യായിൽ രമേശൻ(61), നടുവിൽ വെള്ളാട് സ്വദേശിയും ഓട്ടോറിക്ഷാ ഡ്രൈവറുമായ ഷൈജു കുരുവിള(43) എന്നിവരാണ് പ്രിൻസിപ്പൽ എസ്‌.ഐ. കെ.പി.ഷൈൻ അറസ്റ്റ് ചെയ്തത് .

രഹസ്യവിവരം ലഭിച്ചതുപ്രകാരം പൊ ലീസ് മഫ്ടിയിൽ ആവശ്യക്കാരെന്ന വ്യാജേന ഇവരെ സമീപിച്ചാണ് പ്രതികളെ പിടികൂടിയത് തളിപ്പറമ്പ് നഗരസഭാ ഓഫീസ് പരിസരത്ത് വച്ചാണ് ഇവർ പിടിയിലായത് വിമുക്തഭടൻമാരിൽ നിന്നും വാങ്ങുന്ന മദ്യമാണ് ഇവർ ഓട്ടോറിക്ഷയിൽ സഞ്ചരിച്ച് ആവശ്യക്കാർക്ക് ഉയർന്ന വിലക്ക് വിൽപ്പന നടത്തിയിരുന്നത് മദ്യവിൽപ്പനക്ക് ഉപയോഗിച്ച ഓട്ടോറിക്ഷ ഷൈജുവിന്റെതാണ് .തളിപ്പറമ്പ് കോടതി ഇവരെ റിമാൻഡ് ചെയ്തു.

ഓട്ടോറിക്ഷയിൽ സഞ്ചരിച്ച് മദ്യവിൽപ്പന നടത്തവെ പിടിയിലായ ഷൈജു കുരുവിള, രമേശൻ, രാജേഷ്