കണ്ണൂർ: എതിർശബ്ദങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമം ജനാധിപത്യത്തിന്റെ ബലക്ഷയത്തിന് കാരണമാവുന്നുവെന്ന് എൽ.ജെ.ഡി ജില്ലാ പ്രസിഡന്റ് കെ.പി മോഹനൻ അഭിപ്രായപ്പെട്ടു
റെയിൻബോ ഹാളിൽ അടിയന്തിരവസ്ഥയുടെ നാൽപ്പത്തിനാലാം വാർഷിക ദിനത്തിൽ സംഘടിപ്പിച്ച ജനാധിപത്യ സംരക്ഷണ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു.
ഭരണാധികാരികൾ അപ്രമാദിത്വം പ്രകടിപ്പിക്കുമ്പോൾ ഭരണഘടനാ സംവിധാനങ്ങൾ പകച്ചു നിൽക്കുന്ന സ്ഥിതിയാണ് രാജ്യത്ത് ഇന്ന് നിലനിൽക്കുന്നത്. അപ്രഖ്യാപിത അടിയന്തിരാവസ്ഥയാണ് ഇന്ന് സംജാതമാവുന്നത്. അദ്ദേഹം പറഞ്ഞു.പി.വത്സരാജ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി വി.രാജേഷ്‌പ്രേം, യുവജനത സംസ്ഥാന പ്രസിഡന്റ് പി.കെ പ്രവീൺ, കെ.പി പ്രശാന്ത്, രവീന്ദ്രൻ കുന്നോത്ത്, സി.വി.എം വിജയൻ ,പി.വിമല, ഒ.പി ഷീജ, കെ.കുമാരൻ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി വി.കെ ഗിരിജൻ സ്വാഗതം പറഞ്ഞു.കാലടി ശ്രീശങ്കരാചാര്യ സർവ്വകലാശാലയിൽ നിന്ന് എം.എ സംസ്‌കൃതത്തിൽ രണ്ടാം സ്ഥാനം നേടിയ പെരളശ്ശേരി കോട്ടത്തെ സദ്ഗമയയിൽ നമോതിഷ ഗിരിജനെ ചടങ്ങിൽ വെച്ച് അനുമോദിച്ചു