ഇരിട്ടി : നിയന്ത്രണം വിട്ട കാർ തോട്ടിൽ വീണു. കാറിലുണ്ടായായിരുന്ന യാത്രികർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇരിക്കൂർ ഇരിട്ടി റോഡിൽ തന്തോട് ചോംകുന്ന് ശിവക്ഷേത്രത്തിന് മുൻവശം ചൊവ്വാഴ്ച വൈകുന്നേരം മൂന്നുമണിയോടെ ആയിരുന്നു അപകടം. ഇരിട്ടി സ്വദേശികളായ രണ്ടുപേർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മൂന്നാൾ താഴ്ചയുള്ള തോട്ടിലേക്ക് വീഴുകയായിരുന്നു. കുറ്റിക്കാടുകളും വള്ളിപ്പടർപ്പുകളും നിറഞ്ഞ ചതുപ്പു നിലമായതിനാൽ രണ്ടുപേരും പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു.